Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

നാളെ പൂട്ടു തുറക്കും! നാളെ മുതൽ അത് ആരംഭിക്കാം.... ഏറെ പ്രതീക്ഷ...

30 JULY 2021 10:58 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഇപ്പോൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്. കേസുകളിലും യാതൊരുവിധ കുറവും കാണിക്കുന്നില്ല. അതിനാൽ ആശങ്ക ഇപ്പോഴും തുടരുകയാണ്. ഇനിയും കേസുകൾ ഇങ്ങനെ ഉയർന്നു നിന്നു കഴിഞ്ഞാൽ കേരളത്തിന്റെ അവസ്ഥ അതി​ദയനീയമായി എത്തിച്ചേരും എന്നുള്ള കാര്യം ഉറപ്പാണ്.

എന്നാലിപ്പോൾ ആശ്വാസകരമായ വാർത്ത വന്നിരിക്കുന്നത് മത്സ്യ തൊഴിലാളികൾക്കാണ്. ജൂലൈ 31ന് ട്രോളിങ് നിരോധനം അവസാനിക്കുമ്പോള്‍ വറുതിയുടെ കാലഘട്ടം കഴിയുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍. കൊവിഡ് നിയന്ത്രണങ്ങള്‍, കടലാക്രമണം തുടങ്ങി, വളരെ ദുരിത കാലഘട്ടമായിരുന്നു മത്സ്യത്തൊഴിലാളികള്‍ പിന്നിട്ടത്.

ട്രോളിങ് നിരോധനം അവസാനിക്കുമ്പോള്‍ കടലും കാലാവസ്ഥയും ഒപ്പം സര്‍ക്കാരും കനിഞ്ഞില്ലെങ്കില്‍ ജീവിതം വഴിമുട്ടുമെന്ന ആശങ്കയിലാണ് കടലോരമാകെ. ഇന്ധന വിലവര്‍ധന, കൊവിഡ് മാനദണ്ഡങ്ങള്‍, ഐസ് വിലവര്‍ധന അങ്ങനെ ഒരുപാട് പ്രതിസന്ധികളും ഇവരുടെ മുന്നിലുണ്ട്. വലയിലായ മീനുമായി കരയ്‌ക്കെത്തിയാല്‍ വില്‍പ്പന നടത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ തിരിച്ചടിയാകുമോയെന്ന ഭയവും ഇവരെ അലട്ടുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് തവണ കടലാക്രമണമുണ്ടായി. ഇപ്പോഴും കടലാക്രമണ ഭീതി നിലനില്‍ക്കുകയാണ്. അത് കൊണ്ട് തന്നെ ചാകരക്കോള് കിട്ടാതെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഡീസലിനും ഐസിനും വിലകൂടി. 25,000 രൂപ പെര്‍മിറ്റിന് അടയ്ക്കണം. ക്ഷേമനിധിയിലേക്കും പതിനായിരം രൂപ നല്‍കണം .ഇന്‍ഷുറന്‍സ്, അറ്റകുറ്റപണികള്‍ക്കുള്ള പണം വേറെയും വേണം. മറ്റു ചെലവുകള്‍ക്കുള്ള തുകയും കണ്ടെത്തണം.

ദിവസങ്ങളോളം നിര്‍ത്തിയിട്ട ബോട്ടുകള്‍ക്കുള്ള അറ്റകുറ്റപ്പണിക്കു വരെ പലര്‍ക്കും പണം തികയുന്നില്ല. എങ്കിലും കടം വാങ്ങിയും ലോണ്‍ എടുത്തും മറ്റും എല്ലാം ഒരുക്കിക്കഴിഞ്ഞു. നിലവില്‍ ചെറുവള്ളങ്ങള്‍ക്ക് ധാരാളം മത്സ്യം ലഭിക്കുന്നുണ്ട്. ഇത് ട്രോളിങ് നിരോധനം കഴിഞ്ഞിറങ്ങുന്ന വലിയ ബോട്ടുകള്‍ക്കും കിട്ടുമെന്നാണ് പ്രതീഷ.

കൊവിഡും ട്രോളിങ് നിരോധനവും കാറ്റും മഴയുമെല്ലാം കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി അടിതെറ്റിയ ജീവിതങ്ങളാണ് തീരത്തുള്ളത്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് സര്‍ക്കാര്‍ ധന സഹായം ലഭിച്ചെങ്കിലും രണ്ടാം ലോക്ഡൗണില്‍ ആശ്വാസമൊന്നും കിട്ടിയിട്ടില്ല. എങ്കിലും തൊഴിലാളികള്‍ക്ക് ആരോടും പരാതിയില്ല.

കടലമ്മയുടെ അനുഗ്രഹം തേടി പോകുന്ന അവരെ കാത്ത് കരയിലും ഒരുപിടി ജീവിതങ്ങളുണ്ട്. ഇവരില്‍ കുട്ടികളും പ്രായമായവരും കിടപ്പിലായവരുമുണ്ട്. പലര്‍ക്കും മരുന്നും ചികിത്സയും വേണം. കൂടാതെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഫോണും നെറ്റ് റീ ചാര്‍ജ് ചെയ്യാന്‍ പണവും വേണം.

എല്ലാ പ്രതീക്ഷയോടെയും തൊഴിലാളികള്‍ വല ഒരുക്കുകയാണ്, ബോട്ടുകളുടെ മിനുക്കുപണി തീര്‍ത്തു. ശനിയാഴ്ച്ച അവസാനിക്കുന്ന ട്രോളിങ് നിരോധനം കഴിഞ്ഞാല്‍ കൈ നിറയെ കോളു തന്ന് കടലമ്മ അനുഗ്രഹിക്കുമെന്ന പ്രതീക്ഷയിലാണവര്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends