Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കൂടുതല്‍ വിവരങ്ങള്‍ പുറത്ത്... കോതമംഗലം നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത മാറുന്നില്ല; അണയാത്ത പകയുമായി മാനസയെ പിന്തുടര്‍ന്ന രഖിലിന്റെ അവസാന നിമിഷത്തെ പെരുമാറ്റം പുറത്ത്

31 JULY 2021 10:20 AM IST
മലയാളി വാര്‍ത്ത

കോതമംഗലം നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത തരത്തിലുള്ള സംഭവങ്ങളാണ് അരങ്ങേറിയത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് മാനസ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് രഖില്‍ വീട്ടിലെത്തിയതെന്നും ഇയാളെ കണ്ടയുടനെ മാനസ ക്ഷോഭിച്ചെന്നും ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ പോലീസിനോട് പറഞ്ഞു.

പിന്നാലെ ഇയാള്‍ മാനസയെ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ സമയം ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനികള്‍ വീട്ടുടമസ്ഥയെ വിവരമറിയിക്കാന്‍ പോയെങ്കിലും ഇതിനിടെ മുറിയില്‍നിന്ന് വെടിയൊച്ച കേട്ടു. ഉടന്‍തന്നെ ഇവര്‍ വീട്ടിലെത്തിയപ്പോള്‍ ചോരയില്‍കുളിച്ചു കിടക്കുന്ന മാനസയെയും രഖിലിനെയുമാണ് കണ്ടതെന്നും പോലീസുകാര്‍ പറയുന്നു.

 


നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെന്റല്‍ സയന്‍സില്‍ ഹൗസ് സര്‍ജനായിരുന്നു കണ്ണൂര്‍ നാറാത്ത് സ്വദേശിയായ മാനസ. കോളേജിനടുത്ത് സ്വകാര്യവ്യക്തിയുടെ വീട്ടിലെ മുകള്‍നിലയില്‍ പേയിങ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു ഇവര്‍. സംഭവസമയം മാനസയ്‌ക്കൊപ്പം മൂന്ന് സഹപാഠികളും വീട്ടിലുണ്ടായിരുന്നു. ഉച്ചയോടെ ഇവിടെയെത്തിയ തലശേരി മേലൂര്‍ രാഹുല്‍ നിവാസില്‍ രഖിലിനെ കണ്ടയുടന്‍ ഭക്ഷണം കഴിക്കുകയായിരുന്ന മാനസ ക്ഷോഭിക്കുകയായിരുന്നു. നീ എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു മാനസ ക്ഷുഭിതയായത്.

സംഭവം കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ക്ക് ഒന്നും മനസിലായില്ല. പിന്നാലെ പ്രതി മാനസയെ മുറിയിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോയി. ഇതോടെ ഭയന്നുപോയ സഹപാഠികള്‍ താഴെയുള്ള വീട്ടുടമസ്ഥയെ വിവരമറിയിക്കാനായി ഓടി. ഈ സമയത്താണ് മുകള്‍നിലയില്‍നിന്ന് പടക്കം പൊട്ടുന്ന പോലെയുള്ള ശബ്ദം കേട്ടത്. രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് വീട്ടുടമസ്ഥയും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന ഇവരുടെ മകനും മുകള്‍ നിലയിലേക്ക് ഓടിയെത്തി. ചോരയില്‍ കുളിച്ചുകിടക്കുന്ന മാനസയെയും രഖിലിനെയുമാണ് ഇവര്‍ മുറിയില്‍ കണ്ടത്.

 



രഖിലിനെക്കുറിച്ച് മാനസ നേരത്തെ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നാണ് ചില സഹപാഠികള്‍ മൊഴിനല്‍കിയിരിക്കുന്നത്. അതേസമയം, രഖില്‍ മാനസയെ നേരത്തെ ശല്യപ്പെടുത്തിയിരുന്നതായും ഇതുസംബന്ധിച്ച് മാതാപിതാക്കള്‍ കണ്ണൂരില്‍ പരാതിപ്പെട്ടിരുന്നതായും വിവരങ്ങളുണ്ട്. കോതമംഗലം സ്‌റ്റേഷനിലോ കോളേജിലോ ഇതുസംബന്ധിച്ച പരാതികളൊന്നും നേരത്തെ ലഭിച്ചിട്ടില്ല.

അതിനിടെ, രഖില്‍ എങ്ങനെ കോതമംഗലത്ത് എത്തി, എവിടെനിന്ന് തോക്ക് സംഘടിപ്പിച്ചു തുടങ്ങിയ കാര്യങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്. പ്രതി ദിവസങ്ങള്‍ക്ക് മുമ്പ് കോതമംഗലത്ത് എത്തി വാടകയ്ക്ക് മുറി സംഘടിപ്പിച്ചതായാണ് ഏറ്റവും പുതിയവിവരം. പ്ലൈവുഡ് കമ്പനിയിലെ ജോലിക്ക് വന്നതെന്ന് പറഞ്ഞ് മുറിയെടുത്തെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല.

 



ഇരുവരുടെയും മരണം വെടിയേറ്റാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ സംഭവസ്ഥലം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. പ്രതി ഉപയോഗിച്ച തോക്കും ഇവിടെത്തന്നെയുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ ശാസ്ത്രീയമായ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തുമെന്നാണ് പോലീസിന്റെ പ്രതികരണം. അതേസമയം ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുന്നതിന്റെയും സംഭവ നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends