ആ യാത്ര അന്ത്യയാത്രയായി ... പെരുന്നാളിന് ഉമ്മയുടെ കുടുംബ വീട്ടിലേക്ക് പോയി മടങ്ങുമ്പോള്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു റോഡിലേക്ക് തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു

ബൈക്കുകള്‍ കൂട്ടിയിടിച്ചു റോഡിലേക്ക് തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു. ഉപ്പള ഗേറ്റ് പള്ളിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ്ഖദീജ ദമ്ബതികളുടെ മകന്‍ ജൗഹറാണ് (22) മരിച്ചത്. മംഗളൂരു മുടിപ്പുവിലാണ് സംഭവം.
പെരുന്നാളിന് ഉമ്മയുടെ കുടുംബ വീടായ സാലത്തൂരിലേക്ക് പോയതായിരുന്നു. അവിടെ നിന്ന് മടങ്ങിവരുമ്‌ബോള്‍ മുടിപ്പുവില്‍വെച്ച് അമിത വേഗത്തില്‍ എതിര്‍വശത്തു കൂടി വന്ന ബൈക്ക് ജൗഹര്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.
തെറിച്ച് വീണ ജൗഹറിന്റെ ദേഹത്ത് അതുവഴി വന്ന ബസ് കയറുകയായിരുന്നു. പെട്രോള്‍ പമ്പ ജീവനക്കാരനും പത്ര ഏജന്റുമായിരുന്നു ജൗഹര്‍.
"
https://www.facebook.com/Malayalivartha
























