കോവിഡ് അതിതീവ്രമായി വ്യാപിക്കുന്ന മേഖലകളില്‍ ക്ലസ്റ്റര്‍ തിരിച്ച് തുടരുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചേക്കും.... പരിശോധനകള്‍ വര്‍ധിപ്പിച്ചും ആള്‍ക്കൂട്ടനിയന്ത്രണങ്ങള്‍ പാലിച്ചും മുന്നോട്ടുപോവുകയെന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ച് ആരോഗ്യവിദഗ്ധര്‍

കോവിഡ് അതിതീവ്രമായി വ്യാപിക്കുന്ന മേഖലകളില്‍ ക്ലസ്റ്റര്‍ തിരിച്ച് തുടരുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചേക്കും. വീടുകളില്‍ കഴിയുന്ന രോഗികള്‍വഴി കൂടുതല്‍പേരിലേക്ക് രോഗം പകരുന്നത് തടയാനുള്ള നടപടികളുമുണ്ടാകും. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍മൂലം രോഗപ്പകര്‍ച്ച കാര്യമായി കുറയാത്തസാഹചര്യത്തില്‍ വിദഗ്ധസമിതിയോട് നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തിങ്കളാഴ്ചയോടെ വിദഗ്ധസമിതി അവ ക്രോഡീകരിച്ച് നല്‍കും.
രോഗസ്ഥിരീകരണനിരക്കിന്റെ (ടി.പി.ആര്‍.) അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ പ്രത്യേകം വേര്‍തിരിച്ച് നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ ഗുണംചെയ്യുന്നില്ലെന്നും അശാസ്ത്രീയമാണെന്നും ഡോക്ടര്‍മാരടക്കം ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതുകണക്കിലെടുത്താകും നിയന്ത്രണങ്ങളില്‍ പൊളിച്ചെഴുത്തുവേണമോ എന്ന് തീരുമാനിക്കുക.
അതേസമയം, ടി.പി.ആര്‍. പത്തുശതമാനത്തിനുമുകളിലുള്ള ജില്ലകളില്‍ നിയന്ത്രണം കുടുപ്പിക്കണമെന്ന കേന്ദ്രനിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കാനാവില്ല. പരിശോധനകള്‍ വര്‍ധിപ്പിച്ചും ആള്‍ക്കൂട്ടനിയന്ത്രണങ്ങള്‍ പാലിച്ചും മുന്നോട്ടുപോവുകയെന്ന നിര്‍ദേശമാണ് ആരോഗ്യവിദഗ്ധര്‍ മുന്നോട്ടുെവക്കുന്നത്. മൂന്നാംതരംഗത്തിന് മുന്നോടിയായി പരമാവധിപ്പേര്‍ക്ക് വാക്‌സിന്‍ നല്‍കണം.
മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ സര്‍വേപ്രകാരം സംസ്ഥാന ജനസംഖ്യയില്‍ പകുതിയോളം പേര്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്. കൊറോണ വൈറസിന്റെ അതിവ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യവും കേരളത്തിലുണ്ട്.
രണ്ടാംതരംഗം ശമിക്കുംമുമ്പ് മൂന്നാം തരംഗമുണ്ടായാല്‍ ആരോഗ്യസംവിധാനങ്ങള്‍ക്ക് താങ്ങാനാവാത്തവിധം രോഗികളുടെ എണ്ണം കുതിച്ചുയരാനിടയുണ്ട്. ഓണാഘോഷത്തോടനുബന്ധിച്ച് അടുത്തമൂന്നാഴ്ച നിര്‍ണായകമാണെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
"
https://www.facebook.com/Malayalivartha


























