മാതാവിനെ ഉപദ്രവിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് പിതൃസഹോദരന് ദാരുണാന്ത്യം...

മാതാവിനെ ഉപദ്രവിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് പിതൃസഹോദരന് ദാരുണാന്ത്യം... തുലാപ്പള്ളി ഐക്കരപ്പടി വലിയകാലായില്‍ സാബുവാണ് (ബാബു 45) മരിച്ചത്.
പ്രതിയുടെ വീട്ടില്‍ താമസിച്ചിരുന്ന മാനസിക വിഭ്രാന്തിയുള്ള സാബു പ്രതിയുടെ മാതാവിനെ ഉപദ്രവിക്കുന്നത് തടയാനുള്ള ശ്രമം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സാബു ഇന്നലെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പമ്പ സി.ഐ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha


























