Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സേന മാസായി ഇടപെട്ടു... രാജ്യത്തെ നടുക്കിയ പുല്‍വാമാ ഭീകരാക്രമണ ആസൂത്രകന്‍ അല്‍വിയെ സൈന്യം വധിച്ചു; ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അഷറിന്റെ അനന്തരവന്‍; എ.കെ 47 തോക്കുകളും, എം.4 റൈഫിള്‍, ഗ്‌ളോക്ക് പിസ്റ്റള്‍ തുടങ്ങിയവയും പിടിച്ചെടുത്തു

01 AUGUST 2021 09:10 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയെ ശരിക്കും ഞെട്ടിപ്പിച്ച സംഭവമായിരുന്നു പുല്‍വാമയിലെ ഭീകരാക്രമണം. ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും മുഖ്യപങ്കാളിയായിരുന്ന ജയ്‌ഷെ ഭീകരന്‍ മുഹമ്മദ് ഇസ്മയില്‍ അല്‍വി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഇന്നലെ രാവിലെ കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അഷറിന്റെ അനന്തരവനാണ്. അബു സയ്ഫുള്ള, ഫൗജി ഭായ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. പാകിസ്ഥാനിലെ ബഹാവല്‍പൂര്‍ കൊസാര്‍ കോളനി സ്വദേശിയാണ്.

പുല്‍വാമ ജില്ലയിലെ അവന്തിപൂരില്‍ ദച്ചിഗാം വനമേഖലയില്‍ രണ്ടുഭീകരര്‍ ഒളിച്ചിരിക്കുന്നതായി സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. തിരിച്ചിലിനിടെ സേനയ്ക്കു നേരെ വെടിവച്ച ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. എ.കെ 47 തോക്കുകളും, എം.4 റൈഫിള്‍, ഗ്‌ളോക്ക് പിസ്റ്റള്‍ തുടങ്ങിയവയും പിടിച്ചെടുത്തു.

 



2017ല്‍ ജമ്മുകാശ്മീരില്‍ നുഴഞ്ഞു കയറിയ അല്‍വി പുല്‍വാമ, അനന്ത്‌നാഗ് ജില്ലകളില്‍ ഭീകരപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയായിരുന്നു. പുല്‍വാമ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യപ്രതിയാണ്. 14 കേസുകളില്‍ പ്രതിയാണെന്ന് ജമ്മുകാശ്മീര്‍ പൊലീസ് പറഞ്ഞു.2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ ശ്രീനഗര്‍ജമ്മു ദേശീയ പാതയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റിയ ചാവേര്‍ ഭീകരന്‍ ആദില്‍ അഹമ്മദ് ദാറിന് പരിശീലനം നല്‍കിയത് അല്‍വിയാണ്.

സ്‌ഫോടന വിദഗ്ദ്ധന്‍കൂടിയാണ്. അഫ്ഗാനില്‍ താലിബാനില്‍ നിന്ന് പരിശീലനം നേടി അവിടെ അഭ്യന്തര യുദ്ധങ്ങളില്‍ പങ്കെടുത്തു. വാഹനങ്ങളില്‍ സ്‌ഫോടനം നടത്താനുള്ള ബോംബ് (ഐ.ഇ.ഡി) നിര്‍മ്മിക്കുന്നതില്‍ വിദഗ്ദ്ധന്‍.

 



ജമ്മുകാശ്മീരില്‍ പ്രദേശവാസികളെ ഭീകരാക്രമണത്തിനായി റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കി. ജമ്മുകാശ്മീരില്‍ യുവാക്കളെ ഉപയോഗിച്ച് സേനയെ കല്ലെറിയുന്നത് ഇയാളുടെ ബുദ്ധിയാണ്. 2020 മാര്‍ച്ചില്‍ ബദ്ഗാമില്‍ സുരക്ഷാസേന വളഞ്ഞെങ്കിലും രക്ഷപ്പെട്ടു. പുല്‍വാമയില്‍ മറ്റൊരു ഭീകരനായ സമീര്‍ അഹമ്മദുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. ദക്ഷിണ കാശ്മീരിലെ ജയ്‌ഷെ കമാന്‍ഡറായി സ്വയം അവരോധിച്ചു.

2019 ഫെബ്രുവരി 14ന് ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തില്‍ അദില്‍ അഹമ്മദ് ദാര്‍ എന്ന ചാവേര്‍ ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റി40 ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഭീകരന്‍ ദാറും കൊല്ലപ്പെട്ടു. (അന്ന് അയാള്‍ക്കൊപ്പം താമസിച്ചിരുന്ന ഭീകരനാണ് ഇസ്മല്‍ അല്‍വി)ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റു.

 



പാക് ഭീകരന്‍ ഖ്വാറി യാസിര്‍ ആയിരുന്നു പുല്‍വാമ ആക്രമണത്തിന്റെ ബുദ്ധി കേന്ദ്രം. ഖ്വാറി യാസിയെ കഴിഞ്ഞ വര്‍ഷം ജനുവരി 25ന് സൈന്യം വധിച്ചു. 2019 ഫെബ്രുവരി 26 ന് ഇന്ത്യ പുല്‍വാമ ആക്രമണത്തിന് പകരം വീട്ടി. പാകിസ്ഥാനിലെ ബലാകോട്ടിലെ ഭീകരകേന്ദ്രം ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ആക്രമിച്ചു തരിപ്പണമാക്കി. അടുത്ത ദിവസം തിരിച്ചടിക്കാന്‍ ശ്രമിച്ച പാക് പോര്‍വിമാനങ്ങളെ ഇന്ത്യന്‍ വ്യോമ സേന തുരത്തി. പാകിസ്ഥാന്റെ എഫ് 16 പോര്‍ വിമാനം ഇന്ത്യ വെടിവച്ചിട്ടു. ഇന്ത്യയുടെ മിഗ് 21 വിമാനം പാക് മിസൈല്‍ ഏറ്റ് വീണു. പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് തടങ്കലിലായി. രണ്ട് ദിവസത്തിന് ശേഷം മോചിപ്പിച്ചു. വീരചക്രം നല്‍കി രാജ്യം ആദരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends