കോവിഡ് പ്രതിസന്ധി.... സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ ഓണത്തിന് ഉത്സവബത്തയും ബോണസും കിട്ടാനിടയില്ല... ഓണം അഡ്വാന്‍സും ഒഴിവാക്കിയേക്കും

കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ ഓണത്തിന് ഉത്സവബത്തയും ബോണസും നല്‍കാനിടയില്ല. ഒരു മാസത്തെ ശമ്പളം അഡ്വാന്‍സായി നല്‍കുന്ന പതിവും തെറ്റും.
ഓണം അഡ്വാന്‍സും ഒഴിവാക്കിയേക്കും.അന്തിമ തീരുമാനമായില്ലെങ്കിലും ഇവ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ധനകാര്യ വകുപ്പിന് മുന്നിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ചശേഷമേ അന്തിമ തീരുമാനമാവൂ. കഴിഞ്ഞ ഓണത്തിന് 6000 കോടിയിലേറെ രൂപയാണ് മൊത്തം വേണ്ടിവന്നത്. ശമ്പള പരിഷ്‌കരണം നടത്തിയതിനാല്‍ ഇക്കുറി 8000 കോടിയിലധികം വേണ്ടിവരും.
കഴിഞ്ഞ ഓണത്തിന് അഡ്വാന്‍സായി 15,000 രൂപവരെയാണ് നല്‍കിയത്. 27,360 രൂപ വരെ ശമ്പളമുള്ളവര്‍ക്ക് 4000 രൂപ ബോണസും അതില്‍ കൂടിയ ശമ്പളമുള്ളവര്‍ക്ക് 2750 രൂപ ഉത്സവബത്തയും നല്‍കിയിരുന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കു മാത്രമാണ് ബോണസിന് അര്‍ഹത.
ഓണം അഡ്വാന്‍സ് അഞ്ചു തവണയായി തിരിച്ചു പിടിക്കാറുണ്ട്.ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതോടെ 4000 രൂപ മുതല്‍ 10,000 രൂപ വരെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഓണക്കാലത്ത് നല്‍കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഓണവിപണിയിലെത്തുന്നതിനാല്‍ നല്ലൊരു തുക നികുതിയായി തിരികെ കിട്ടുമായിരുന്നു.ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു സാദ്ധ്യതയില്ല.
കഴിഞ്ഞ തവണ നല്‍കിയ 6000 കോടിയില്‍ നിന്ന് കാര്യമായ തുക നികുതിയായി തിരിച്ചെത്തിയില്ല.അതേസമയം തിരുവോണം ആഗസ്റ്റ് 21ന് ആണെങ്കിലും ആഗസ്റ്റിലെ ശമ്പളം പതിവുപോലെ സെപ്തംബറിലെ നല്‍കൂ.
കൊവിഡ് കാലത്ത് സമൂഹത്തിലെ മറ്റു വിഭാഗങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലായെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ അങ്ങനെയൊരു അവസ്ഥ നേരിടേണ്ടി വന്നില്ല. ഈ സാഹചര്യത്തിലാണ് തീരുമാനം.
https://www.facebook.com/Malayalivartha


























