ട്രോളിങ് നിരോധനം അവസാനിച്ചു.... കാത്തിരിപ്പിനൊടുവില് തീരത്ത് ചാകരയെത്തുന്നു... കോവിഡ് മാനദണ്ഡം പാലിച്ച് നീണ്ട ഇടവേളയ്ക്കുശേഷം ബോട്ടുകള് ചാകര പ്രതീക്ഷയുമായി കടലിലേക്കു കുതിച്ചു

ട്രോളിങ് നിരോധനം അവസാനിച്ചു... കാത്തിരിപ്പിനൊടുവില് തീരത്ത് ചാകരയെത്തുന്നു. 52 ദിവസത്തെ ട്രോളിങ് നിരോധനം ശനിയാഴ്ച അര്ധരാത്രിയോടെ അവസാനിച്ചു.
വലനിറയെ മീനുമായി മടങ്ങാന് നീണ്ട ഇടവേളയ്ക്കുശേഷം ബോട്ടുകള് കടലിലേക്കു കുതിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചാണ് നൂറുകണക്കിന് ബോട്ടുകളും വള്ളങ്ങളും ചാകര പ്രതീക്ഷയുമായി ഹാര്ബറുകളില്നിന്ന് തിരിച്ചത്.
സമ്പൂര്ണ ലോക്ക്ഡൗണായതിനാല് ഞായറാഴ്ച ഹാര്ബറുകളില് മത്സ്യക്കച്ചവടം ഉണ്ടാകില്ല. ഐസിട്ട് സൂക്ഷിക്കുന്ന മീന് തിങ്കളാഴ്ച ആവശ്യക്കാര്ക്ക് ലഭ്യമാക്കും. 120 കുതിരശക്തി മുതലുള്ള ബോട്ടുകള് ഹാര്ബറില് അടുപ്പിക്കുന്നതിന് ഒറ്റ, ഇരട്ടയക്ക നിയന്ത്രണം ബാധകമാക്കി.
ഒറ്റയക്ക ബോട്ടുകള്ക്ക് തിങ്കള്, ബുധന്, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കത്തിലേതിന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും ഹാര്ബറില് അടുക്കാം. മത്സ്യബന്ധനത്തിനു പോകുന്ന യാനങ്ങളുടെയും തൊഴിലാളികളുടെയും വിവരം കോവിഡ് ജാഗ്രതാ പോര്ട്ടലില് രജിസ്റ്റര് ചെയ്യണം. തൊഴിലാളികള് യാനം മാറുന്ന വിവരവും രേഖപ്പെടുത്തേണ്ടതുണ്ട്.
കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റുള്ള ഡ്രൈ വര്മാര്ക്ക് മാത്രമാണ് ഹാര്ബറില് പ്രവേശനം. തൂക്കിവില്പ്പനയ്ക്കു മാത്രമാണ് അനുമതി. ലേലം അനുവദിക്കില്ല.
"
https://www.facebook.com/Malayalivartha


























