Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശാന്തനായ രഖില്‍ മാറിപ്പോയി... സോഷ്യല്‍ മീഡിയയിലൂടെ ആരംഭിച്ച സൗഹൃദം വഴിവിട്ടപ്പോള്‍ മാനസ വഴിപിരിഞ്ഞു; എന്നിട്ടും ഭീഷണിയായി വളര്‍ന്നപ്പോള്‍ എല്ലാ കാര്യങ്ങളും വീട്ടില്‍ പറയുകയും പോലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്തു; അവസാനം കൈവിട്ടുപോയി

01 AUGUST 2021 10:02 AM IST
മലയാളി വാര്‍ത്ത

എല്ലാ കാര്യങ്ങളും വീട്ടില്‍ പറയുകയും പോലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്തതോടെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്നാണ് കരുതിയത്. എന്നാല്‍ പോലീസിന് മുന്നില്‍ എല്ലാം തലയാട്ടി സമ്മതിച്ച രഖിലിന് മനസില്‍ പക വളരുകയായിരുന്നു. ആ പക കലാശിച്ചത് ദാരുണമായ കൊലപാതകത്തിലും ആത്മഹത്യയിലുമാണ്.

ഒന്ന് മുതല്‍ പ്ലസ്ടു വരെ കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു മാനസയുടെ പഠനം. അച്ഛന്‍ മാധവന്‍ വിരമിച്ച സൈനികനാണ്. നിലവില്‍ കണ്ണൂര്‍ ടൗണിലെ ഹോം ഗാര്‍ഡായി ജോലിചെയ്യുകയാണ് അദ്ദേഹം. പുതിയതെരു രാമഗുരു യു.പി. സ്‌കൂളിലെ അധ്യാപിക ബീനയാണ് മാനസയുടെ അമ്മ. സഹോദരന്‍ അശ്വന്തും.

 


പ്ലസ്ടുവിന് ശേഷം മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ ക്വാട്ടയിലാണ് മാനസ കോതമംഗലം ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെന്റല്‍ സയന്‍സില്‍ പ്രവേശനം നേടിയത്. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കി ബി.ഡി.എസ്. ഡോക്ടറായി കോളേജില്‍നിന്ന് പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിനിടെയാണ് രഖിലിന്റെ തോക്കിന്‍കുഴലിന് മുന്നില്‍ ആ പെണ്‍കുട്ടിയുടെ ജീവന്‍ പൊലിഞ്ഞത്.

എം.ബി.എ. പഠനം പൂര്‍ത്തിയാക്കി ഇന്റീരിയര്‍ ഡിസൈനിങ് ജോലി ചെയ്തുവരികയായിരുന്നു രഖില്‍. മേലൂര്‍ ചകിരി കമ്പനിക്ക് സമീപം താമസിക്കുന്ന രഘുത്തമന്റെയും രജിതയുടെയും മകന്‍. ഏകസഹോദരന്‍ രാഹുല്‍ തലശ്ശേരിയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരന്‍. കണ്ണൂര്‍ സ്വദേശികളായ ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മേലൂരില്‍ വീട് വെച്ച് താമസം ആരംഭിച്ചത്. എന്നാല്‍ രഖിലിനെക്കുറിച്ച് നാട്ടുകാര്‍ക്ക് അധികമൊന്നും അറിയില്ല.



ഇന്റീരിയര്‍ ഡിസൈന്‍ ജോലികള്‍ ചെയ്തിരുന്ന രഖിലിന് നാട്ടില്‍ അധികം സൗഹൃദങ്ങളില്ലായിരുന്നു. കഴിഞ്ഞ ദിവസം സംഭവമറിഞ്ഞപ്പോള്‍ രഖില്‍ തന്നെയാണോയെന്ന് ഉറപ്പു വരുത്താനും നാട്ടുകാര്‍ക്ക് പെട്ടെന്ന് കഴിഞ്ഞതുമില്ല. ഇടയ്ക്കിടെ വാഹനത്തില്‍ ചീറിപ്പാഞ്ഞുപോകുന്ന രഖിലിനെ മാത്രമാണ് ഇവര്‍ക്കറിയുന്നത്. നാട്ടിലെ യുവാക്കളുമായോ മറ്റുള്ളവരുമായോ ഒരു ബന്ധവും ഇയാള്‍ക്കുണ്ടായിരുന്നില്ല.

അതേസമയം, സഹോദരന്‍ രാഹുല്‍ നാട്ടുകാര്‍ക്കിടയില്‍ സുപരിചിതനായിരുന്നു. അമ്മ രജിത കുടുംബശ്രീ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും സജീവമാണ്. എന്നാല്‍ മാനസയുമായുള്ള അടുപ്പത്തെക്കുറിച്ചോ ഇതുസംബന്ധിച്ച് നേരത്തെയുണ്ടായോ പ്രശ്‌നങ്ങളെക്കുറിച്ചോ മറ്റുള്ളവരൊന്നും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കോതമംഗലത്തുനിന്നുള്ള വാര്‍ത്ത പുറത്തു വന്നതോടെയാണ് ഇതെല്ലാം നാട്ടുകാര്‍ക്ക് വ്യക്തമാകുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബി.ഡി.എസ്. വിദ്യാര്‍ഥിനിയായ മാനസയും രഖിലും സൗഹൃദം ആരംഭിക്കുന്നത്. എം.ബി.എ. കഴിഞ്ഞയാളാണെന്നും ബെംഗളൂരുവിലും കൊച്ചിയിലുമായാണ് ജോലിചെയ്യുന്നതെന്നും ഇയാള്‍ മാനസയോട് പറഞ്ഞിരുന്നു. മാസങ്ങള്‍ പിന്നിട്ടതോടെ ഇവരുടെ സൗഹൃദത്തില്‍ വിള്ളല്‍ വീണു. രഖിലുമായുള്ള ബന്ധത്തില്‍നിന്ന് മാനസ പിന്‍വാങ്ങുകയും ചെയ്തു.



ബന്ധത്തില്‍നിന്ന് പിന്മാറിയിട്ടും രഖില്‍ പെണ്‍കുട്ടിയെ പിന്തുടരുന്നതും ഫോണില്‍ വിളിച്ച് ശല്യംചെയ്യുന്നതും തുടരുകയായിരുന്നു. ഒരിക്കല്‍ മാനസയെ പിന്തുടര്‍ന്ന് കോതമംഗലത്തെ കോളേജിലുമെത്തി. ഇതോടെയാണ് പെണ്‍കുട്ടി പ്രശ്‌നം വീട്ടില്‍ അവതരിപ്പിച്ചത്. ഹോം ഗാര്‍ഡായ മാനസയുടെ അച്ഛന്‍ ഇത് പോലീസിലും അറിയിച്ചു.

രഖില്‍ കോതമംഗലത്ത് എത്തി മാനസയെ കാണാന്‍ ശ്രമിച്ചെന്ന പരാതിയാണ് നേരത്തെ ലഭിച്ചതെന്ന് കണ്ണൂര്‍ ഡിവൈ.എസ്.പി. പി.പി.സദാനന്ദന്‍ പറഞ്ഞു. ''പെണ്‍കുട്ടിയുടെ അച്ഛന്‍ ഇവിടെ ഹോം ഗാര്‍ഡാണ്. അദ്ദേഹത്തെ എനിക്ക് വ്യക്തിപരമായി അറിയാവുന്നതാണ്. അതുകൊണ്ടാണ് സംഭവത്തില്‍ ഞാന്‍ തന്നെ ഇടപെട്ടത്. കര്‍ശനമായ താക്കീത് നല്‍കണമെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതനുസരിച്ച് ജൂലായ് അഞ്ചാം തീയതി എല്ലാം നല്ല രീതിയില്‍ തീരുമാനമാക്കി പോയതാണ്. പിന്നീട് കഴിഞ്ഞ ദിവസം ഈ കൊലപാതകവാര്‍ത്തയാണ് കേട്ടത്'' എന്ന് ഡിവൈ.എസ്.പി. പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends