സത്യസന്ധതയ്ക്ക് ലഭിച്ചത് ലക്ഷങ്ങള്‍.... ആറുകോടി രൂപയുടെ സമ്മാനമടിച്ച ബംബര്‍ ടിക്കറ്റ് ഫോണിലുടെ പറഞ്ഞുറപ്പിച്ചയാള്‍ക്ക് വിട്ടിലെത്തി നല്‍കി

സത്യസന്ധതയ്ക്ക് ലഭിച്ചത് ലക്ഷങ്ങള്‍.... ആറുകോടി രൂപയുടെ സമ്മാനമടിച്ച ബംബര്‍ ടിക്കറ്റ് ഫോണിലുടെ പറഞ്ഞുറപ്പിച്ചയാള്‍ക്ക് വിട്ടിലെത്തി നല്‍കി.
51 ലക്ഷം രൂപ കമ്മിഷനായി സ്മിജയ്ക്ക് ലഭിച്ചു. പിറവത്തെ ഫോര്‍ച്യൂണ്‍ ലോട്ടറീസ് ഉടമ ശശിബാലനും ഭാര്യ സൈനയും ചേര്‍ന്നാണ് കമ്മിഷന്‍ തുകയ്ക്കുളള ചെക്ക് സ്മിജയ്ക്ക് കൈമാറിയത്.
സൈനയുടെ ഉടമസ്ഥതയിലുള്ള പട്ടിമറ്റത്തെ ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്നാണ് ആറുകോടിയുടെ സമ്മര്‍ ബംബര്‍ ടിക്കറ്റുകള്‍ സ്മിജ വാങ്ങി വിറ്റത്. വിറ്റുതീരാതിരുന്ന ഒരു ടിക്കറ്റ്, പതിവായി ടിക്കറ്റെടുത്തിരുന്ന പരിചയക്കാരനും പൂന്തോട്ടം പണിക്കാരനുമായ ചക്കുംകുളങ്ങര പാലച്ചുവട്ടില്‍ ചന്ദ്രനോട് വാങ്ങിക്കാന്‍ ഫോണിലൂടെയാണ് സ്മിജ ആവശ്യപ്പെട്ടത്.
വാക്ക് ഉറപ്പിച്ച് ടിക്കറ്റ് സ്മിജതന്നെ കൈവശം വച്ചു. ഈ ടിക്കറ്റിന് ആറുകോടി രൂപ അടിച്ചതറിഞ്ഞ നിമിഷം സ്മിജ ഭര്‍ത്താവുമൊത്ത് ചെന്ന് ചന്ദ്രന് ടിക്കറ്റ് കൈമാറുകയായിരുന്നു. ലോട്ടറി മൊത്തവില്‍പ്പന ഏജന്‍സികളായ ശശിബാലനും ഭാര്യ സൈനയ്ക്കും കമ്മിഷനായി ലഭിച്ച 60 ലക്ഷം രൂപയില്‍ നിന്ന് നികുതി കഴിച്ച് 51 ലക്ഷമാണ് സ്മിജയ്ക്ക് നല്‍കിയത്.
"
https://www.facebook.com/Malayalivartha























