വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ കാറിടിച്ച് വീണ വഴിയാത്രക്കാരനെ വലിച്ചിഴച്ചത് മീറ്ററുകളോളം.... പരിക്കേറ്റയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ കാറിടിച്ച് വീണ വഴിയാത്രക്കാരനെ വലിച്ചിഴച്ചത് മീറ്ററുകളോളം.... പരിക്കേറ്റയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാറിനടിയില്‍ കുടുങ്ങിയ ആള്‍ മരിച്ചു. ആലക്കോട് കച്ചിറപ്പാറ പാറയ്ക്കല്‍ തോമസ് ദാവീദ് (സോമന്‍56) ആണ് മരിച്ചത്. വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിലാണ് ദാരുണാന്ത്യം ഉണ്ടായത്.
കാറിനടിയില്‍ കുരുങ്ങിയ സോമനെ മീറ്ററുകളോളം റോഡിലൂടെ വലിച്ചു കൊണ്ട് പോയ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി ആലക്കോട്ചാലാശേരി റൂട്ടിലായിരുന്നു അപകടം.
പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം നിര്‍ത്താതെപോയ കാര്‍ പിന്നീട് കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാറോടിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha
























