Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അതിര്‍ത്തിയിലെ പരിശോധന കര്‍ണ്ണാടക‍ കടുപ്പിച്ചു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി ഉത്തരവ്; കാസര്‍കോട്ടേയ്ക്കുള്ള ബസ് സര്‍വീസ് നിര്‍ത്തി, കര്‍ണാടകയിലേക്ക് ബസില്‍ പോകുന്നവര്‍ക്കായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെ എസ് ആര്‍ ടി സി

01 AUGUST 2021 10:35 AM IST
മലയാളി വാര്‍ത്ത

അതിർത്തിയിലെ പരിശോധന കടുപ്പിച്ചിരിക്കുകയാണ് കർണാടക. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. കാസര്‍കോട്ടേയ്ക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിയതിന് പുറമെ കര്‍ണാടകയിലേക്ക് ബസില്‍ പോകുന്നവര്‍ക്കായി കെ എസ് ആര്‍ ടി സി നിര്‍ദേശങ്ങള്ളും പുറപ്പെടുവിച്ചു.

ആ​ഗസ്റ്റ് ഒന്നു മുതല്‍ കേരളത്തില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ണാടകയില്‍ എത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെ​ഗറ്റീവ് സെര്‍ടിഫികറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് പോലും കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യാമെന്ന് സര്‍കാര്‍ അറിയിക്കുകയുണ്ടായി. എന്നാല്‍ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും നിര്‍ബന്ധമായും വാക്സിനേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ സെര്‍ടിഫികറ്റ് ഹാജരാക്കണമെന്നാണ് കര്‍ണാടക സര്‍കാരിന്റെ പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ കേരളത്തിലെ വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍, വിദ്യാഭ്യാസം, ബിസിനസ്, തുടങ്ങി മറ്റ് കാരണങ്ങള്‍ക്കായി കര്‍ണാടകത്തിലേക്ക് പോകുമ്പോള്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാകണമെന്നും നെ​ഗറ്റീവ് ആര്‍ടിപിസിആര്‍ സെര്‍ടിഫികറ്റ് കന്‍ഡക്ടര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും കെഎസ്‌ആര്‍ടിസി അറിയിക്കുകയുണ്ടായി.

അതേസമയം തമിഴ്നാട്ടില്‍ നിന്നുള്ള യാത്രാ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസിക്ക് തമിഴ്നാട്ടിലേക്ക് സെര്‍വീസ് നടത്താന്‍ കഴിയാത്ത സഹചര്യമാണ് ഇപ്പോൾ ഉരുവായിരിക്കുന്നത്. സേലം വഴി ബംഗുളുരുവിലേക്കും, നാ​ഗര്‍കോവില്‍, തേനി, വഴിയുമുള്ള സെര്‍വീസുകള്‍ ഇതിനാല്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതിനിടയിലാണ് കര്‍ണാടക സര്‍കാരും നിയന്ത്രണം കടുപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

 

നിലവില്‍ കേരളത്തില്‍ നിന്നും ബംഗുളുരൂ, മൈസൂരു, കൊല്ലൂര്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന സെര്‍വീസുകള്‍ താഴെ പറയുന്നവയാണ്.

തിരുവനന്തപുരം - ബം​ഗുളുരു (വൈകുന്നേരം 5 മണി), കണ്ണൂര്‍ - ബം​ഗുളുരു (രാവിലെ 7.35), കണ്ണൂര്‍- ബം​ഗുളുരു (രാത്രി 9.30), തലശേരി - ബം​ഗുളുരു (രാത്രി 8.16), വടകര- ബം​ഗുളുരു, കോഴിക്കോട് - ബം​ഗുളുരു (രാവിലെ 7 മണി), കോഴിക്കോട് - ബം​ഗുളുരു (രാവിലെ 8.34), കോഴിക്കോട് - ബം​ഗുളുരു (രാവിലെ 10 മണി), കോഴിക്കോട് - ബം​ഗുളുരു (ഉച്ചയ്ക്ക് 1.30), കോഴിക്കോട് - ബം​ഗുളുരു (വൈകിട്ട് 6 മണി), കോഴിക്കോട് - ബം​ഗുളുരു (രാത്രി 7.01), കോഴിക്കോട് - ബം​ഗുളുരു (രാത്രി 8.01), കോഴിക്കോട് - ബം​ഗുളുരു (രാത്രി 10.03), കല്‍പറ്റ - മൈസൂര്‍ (രാവിലെ 5 മണി), കോഴിക്കോട് - മൈസൂര്‍ (രാവിലെ 10.30 ), കോഴിക്കോട്- മൈസൂര്‍ (രാവിലെ 11.15), എറണാകുളം- കൊല്ലൂര്‍ (ഉച്ച തിരിഞ്ഞ് - 3.25 ) ആലപ്പുഴ - കൊല്ലൂര്‍ (വൈകിട്ട് 4 മണി), കൊട്ടാരക്കര - കൊല്ലൂര്‍ (രാത്രി 8 മണി).

ബം​ഗുളുരുവില്‍ നിന്നും കേരളത്തിലേക്ക് നടത്തുന്ന സെര്‍വീസുകള്‍;

ബം​ഗുളുരു - കോഴിക്കോട് (രാവിലെ 8 മണി), ബം​ഗുളുരു - കോഴിക്കോട് (രാവിലെ 10.03), ബം​ഗുളുരു - കോഴിക്കോട് (ഉച്ചയ്ക്ക് 12 മണി), ബം​ഗുളുരു - കോഴിക്കോട് (ഉച്ചയ്ക്ക് 2.03), ബം​ഗുളുരു - കോഴിക്കോട് (രാത്രി 8 മണി), ബം​ഗുളുരു - കോഴിക്കോട് (രാത്രി 9.31), ബം​ഗുളുരു - കോഴിക്കോട് (രാത്രി 10.30), ബം​ഗുളുരു - കോഴിക്കോട് (രാത്രി 11 മണി), ബം​ഗുളുരു - തിരുവനന്തപും (ഉച്ച തിരിഞ്ഞ് 3. 25), ബം​ഗുളുരു - തിരുവനന്തപുരം (വൈകിട്ട് 6.30), ബം​ഗുളുരു - കണ്ണൂര്‍ (രാവിലെ 9 മണി), ബം​ഗുളുരു - കണ്ണൂര്‍ (രാത്രി 9.30), ബംഗുളുരു - തലശ്ശേരി (രാത്രി 8.31), ബം​ഗുളുരു - വടകര (രാത്രി 9.15), മൈസൂര്‍ - കല്‍പറ്റ (വൈകിട്ട് 5.45), മൈസൂര്‍ - കോഴിക്കോട് (രാവിലെ 9 മണി), മൈസൂര്‍ - കോഴിക്കോട് (രാവിലെ 10.15), മൈസൂര്‍ - കോഴിക്കോട് (വൈകിട്ട് 5 മണി), ബം​ഗുളുരു - പയ്യന്നൂര്‍ (രാത്രി 9 മണി), കൊല്ലൂര്‍ - ആലപ്പുഴ (രാത്രി 8 മണി), കൊല്ലൂര്‍ - കൊട്ടാരക്കര (രാത്രി 9.10), കൊല്ലൂര്‍ - എറണാകുളം (വൈകിട്ട് 5.30).

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends