ചര്‍ച്ച പരാജയം.... സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ട്

ചര്‍ച്ച പരാജയം.... സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന 12 മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തുമെന്ന് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണം എന്നാണു പിജി ഡോക്ടര്‍മാരുടെ ആവശ്യം. ജോലിഭാരം കാരണം പഠനം പ്രതിസന്ധിയിലാണെന്നും അധ്യയനം നഷ്ടപ്പെടുന്നുവെന്നുമാണ് പരാതി.
റിസ്‌ക് അലവന്‍സ് അനുവദിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. സൂചന പണിമുടക്കിന്റെ ഭാഗമായി തിങ്കളാഴ്ച കൊവിഡ് നോണ്‍ കോവിഡ് ഡ്യൂട്ടികളില്‍ നിന്ന് വിട്ടു നില്‍ക്കും.
"
https://www.facebook.com/Malayalivartha
























