'ബഹുമാന്യയായ രമ്യ ഹരിദാസ് എംപിയുടേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ബാല്യകാലം മുതല്‍ക്കുള്ള സ്വപ്നമായിരുന്നു കുതിരാന്‍ ടണല്‍ നിര്‍മ്മാണം. അശ്രാന്ത പരിശ്രമത്തിലൂടെ അതു സാധിച്ചെടുത്ത ഇരുവര്‍ക്കും അഭിവാദ്യങ്ങള്‍. ആ നിതിന്‍ ഗഡ്കരിക്ക് പ്രത്യേകിച്ച് ഇക്കാര്യത്തില്‍ റോളൊന്നുമില്ല...' പരിഹസിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍

ദേശീയപാതയില്‍ കുതിരാന്‍ തുരങ്കം ഇന്നലെ നാടകീയമായി തുറന്നു കൊടുക്കുകയുണ്ടായി. തുരങ്കം തുറക്കുന്ന വിവരം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരി ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത് തന്നെ. രാത്രി 7.52 ന് തുരങ്കം തുറക്കുകയായിരുന്നു. അങ്ങനെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുതിരാന്‍ തുരങ്കം തുറന്നത്. അതേസമയം കുതിരാന്‍ തുരങ്ക പദ്ധതി താന്‍ ആദ്യം മനസില്‍ കുറിച്ചിട്ട പദ്ധതിയാണെന്ന് കുറിപ്പുമായി രമ്യ ഹരിദാസ് എം പി രംഗത്ത് വരുകയുണ്ടായി. ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പ്രചരിക്കുകയായിരുന്നു.
ഇപ്പോഴിതാ രമ്യ ഹരിദാസിന്റെയും മുഹമ്മദ് റിയാസിനെയും പരിഹസിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. 'ബഹുമാന്യയായ രമ്യ ഹരിദാസ് എംപിയുടേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍്റെയും ബാല്യകാലം മുതല്‍ക്കുള്ള സ്വപ്നമായിരുന്നു കുതിരാന്‍ ടണല്‍ നിര്‍മ്മാണം . അശ്രാന്ത പരിശ്രമത്തിലൂടെ അതു സാധിച്ചെടുത്ത ഇരുവര്‍ക്കും അഭിവാദ്യങ്ങള്‍', സന്ദീപ് പോസ്റ്റില്‍ കുറിച്ചു.
'ആ നിതിന്‍ ഗഡ്കരിക്ക് പ്രത്യേകിച്ച് ഇക്കാര്യത്തില്‍ റോളൊന്നുമില്ല . ചുമ്മാ ട്വീറ്റ് ചെയ്തു . അത്രേ ഉള്ളൂ. ഇത്രയും മനസിലാക്കാനുള്ള പ്രബുദ്ധതയൊക്കെ മലയാളിക്കുണ്ട്', എന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം :
ബഹുമാന്യയായ രമ്യ ഹരിദാസ് എംപിയുടേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍്റെയും ബാല്യകാലം മുതല്‍ക്കുള്ള സ്വപ്നമായിരുന്നു കുതിരാന്‍ ടണല്‍ നിര്‍മ്മാണം . അശ്രാന്ത പരിശ്രമത്തിലൂടെ അതു സാധിച്ചെടുത്ത ഇരുവര്‍ക്കും അഭിവാദ്യങ്ങള്‍ .
ആ നിതിന്‍ ഗഡ്കരിക്ക് പ്രത്യേകിച്ച് ഇക്കാര്യത്തില്‍ റോളൊന്നുമില്ല . ചുമ്മാ ട്വീറ്റ് ചെയ്തു . അത്രേ ഉള്ളൂ. ഇത്രയും മനസിലാക്കാനുള്ള പ്രബുദ്ധതയൊക്കെ മലയാളിക്കുണ്ട് .
https://www.facebook.com/Malayalivartha























