Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വൈകുന്നേരം മുതൽ ബൈപാസിലൂടെ അഭ്യാസ പ്രകടനം;അപകട സമയത്ത് വേഗം 145 കിലോമീറ്റര്‍

01 AUGUST 2021 12:07 PM IST
മലയാളി വാര്‍ത്ത

കോട്ടയം ചങ്ങനാശേരി ബൈപ്പാസിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ അപകട സമയത്ത് പി എസ് ശരത്തിന്റെ ബൈക്കിന്റെ വേഗം 145 കിലോമീറ്ററായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തി. ശരത്തിന്റെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയില്‍ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസിന് വേഗം സംബന്ധിച്ച വിവരം ലഭിച്ചത്. ഹെല്‍മറ്റ് ക്യാമറയില്‍ രണ്ട് ഫയലുകളാണുള്ളതെന്ന് ഡിവൈ എസ് പി ആര്‍. ശ്രീകുമാര്‍ പറഞ്ഞു.

'ഇടയ്ക്കിടെ ക്യാമറ സ്പീഡോ മീറ്ററിലേക്ക് ഫോക്കസ് ചെയ്യുന്നുണ്ട്. ഇതില്‍ 144-145 കിലോമീറ്ററാണ് വേഗം കണിക്കുന്നത്. രണ്ടാമത്തെ ഫയലില്‍ അപകടത്തിന്റെ തുടക്കത്തിലെ ദൃശ്യമാണന്നും ആര്‍ ശ്രീകുമാര്‍ പറഞ്ഞു. മൂന്ന് ബൈക്കുകളിലാണ് യുവാക്കള്‍ ബൈപാസില്‍ എത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തു. അപകട സമയത്ത് ശരത്ത് ധരിച്ചിരുന്ന ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് വീണ്ടെടുക്കുകയായിരുന്നു. അപകടത്തില്‍ മരിച്ച പി എസ് ശരത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ജൂലൈ 28ന് നടന്ന അപകടത്തില്‍ പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തികഭവനില്‍ സേതുനാഥ് നടേശന്‍ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ പി എസ് ശരത് (18) എന്നിവരാണ് മരിച്ചത്. ബൈപ്പാസ് റോഡില്‍ രാത്രി ആറരയോടെയായിരുന്നു അപകടം.


ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചു വീണ മൂവരുടേയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ കഴിഞ്ഞ ഒരു മാസമായി ബൈപാസിൽ അമിത വേഗത്തിൽ യുവാക്കൾ ബൈക്കുകളിൽ ചീറിപ്പായുന്നതായി പലരും പരാതിപ്പെട്ടിരുന്നു. ഇതിനിടയിലാണ് നാട്ടുകാരെ ഞെട്ടിച്ച ഈ അപകടം. ഇടിയുടെ ആഘാതത്തിൽ മൂന്നു പേരും റോഡിലേക്കു തെറിച്ചുവീണു. ശരത്തും സേതുനാഥും സംഭവസ്ഥലത്തു തന്നെ മരിച്ചു. ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു.

മുരുകൻ ആചാരി പുഴവാതിലെ വീട്ടിലെത്തി സേതുനാഥിനെയും കൂട്ടി ചങ്ങനാശേരിയിൽ നിന്നും കോട്ടയത്തേക്ക് പോവുന്ന വഴിയാണ് അപകടം ഉണ്ടായത്. സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിനു പിന്നാലെ റെയ്‌സിങ് നടത്തി എത്തിയ ബൈക്ക് സേതുനാഥിന്റെ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടു പേർ സംഭവസ്ഥലത്തും മുരുകനാചാരി ചെത്തിപ്പുഴ ആശുപത്രിയിൽ വച്ചും മരിച്ചു.

വൈകുന്നേരം മുതൽ 2 ബൈക്കുകളിലായി യുവാക്കൾ ബൈക്കുകളിൽ ബൈപാസിലൂടെ അമിതവേഗത്തിലെത്തി അഭ്യാസപ്രകടനം നടത്തിയിരുന്നു. അപകടം നടന്ന സ്ഥലം സൗത്ത് സോണ്‍ ട്രാഫിക് എസ് പി ബി കൃഷ്ണകുമാര്‍ സന്ദർശിച്ചു. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. പ്രദേശത്ത് അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യാനും പരിശോധനകള്‍ കര്‍ശനമാക്കാനും എസ് പി നിര്‍ദേശം നല്‍കി.

ചങ്ങനാശേരിയിലെ അപകടത്തിന് ശേഷം റോഡിലെ അഭ്യാസപ്രകടനത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന പൊലീസിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ മരണപ്പാച്ചിലുകാർ മണ്ടൻ ഡയലോഗുകളുമായി എത്തുന്നുണ്ട്. നിയമലംഘനം പോലും ഈ വൈറലുകാര്‍ക്ക് മാസാണ്. ബൈക്ക് ഹോളിക്സ് എന്നും റോക്ക് റൈഡറെന്നുമൊക്കെയുള്ള ഫ്രീക്കന്‍ പേരുകള്‍ കൊണ്ട് സ്വയം വിശേഷിപ്പിച്ച് ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലുമൊക്കെ സജീവമാണ്

തിരക്കേറിയ റോഡുകളില്‍ ബൈക്ക് റേസും സ്റ്റണ്ടും നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ മരണവേഗം തിരഞ്ഞെടുക്കുന്ന യുവാക്കൾ. സൂപ്പര്‍ ബൈക്കുകളില്‍ പാഞ്ഞുനടന്ന് അപകടമുണ്ടാക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ ഏറെയുണ്ട്. മറ്റുള്ളവര്‍ക്ക് കൂടി അപകടരമായ രീതിയില്‍ ബൈക്കോടിക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ ഹീറോയിസം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഏറെയാണ്.

അടച്ചിട്ട പ്രദേശങ്ങളിൽ മികച്ച പരിശീലനം ലഭിച്ചതിനു ശേഷം മാത്രമേ ബൈക്ക് അഭ്യാസങ്ങൾ നടത്താവൂ. ഇതാകട്ടെ, ഇതിനായി മാത്രമായി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമേ പാടുള്ളൂ. ഇവിടേക്കു മനുഷ്യരൊ മൃഗങ്ങളൊ മറ്റെന്തെങ്കിലുംവസ്തുക്കളോ കടന്നുവരില്ല എന്നുറപ്പാക്കുകയും വേണം. സുരക്ഷയ്ക്കായുള്ള പ്രത്യേക വസ്ത്രങ്ങളണിയണം. പൊതുറോഡിൽ ബൈക്ക് അഭ്യാസം നടത്തുന്ന മിക്കവരും പരിശീലനം കിട്ടിയവരല്ല. റേസിങ്ങിനു ഒരിക്കലും പൊതുവഴികൾ തിരഞ്ഞെടുക്കില്ല. നമ്മുടെ റോഡുകളിൽ 70 കിലോമീറ്റർ വേഗത്തിൽ പോകുന്നത് പോലും അപകടകരമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends