ആലപ്പുഴയിൽ വാക്സിനേഷന് കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; ജില്ലയില്‍ നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും, അടിയന്തര ചികിത്സകളില്‍ ഒഴികെ വിട്ടുനിൽക്കാൻ തീരുമാനം

വാക്സിനേഷന് കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ ചൊവ്വാഴ്ച ഡോക്ടര്‍മാര്‍ പണിമുടക്കും. അടിയന്തര ചികിത്സകളില്‍ ഒഴികെ വിട്ടുനില്‍ക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
ഒപി, കോവിഡ് വാക്സിനേഷന്, പരിശോധന അടക്കമുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അടിയന്തര ചികിത്സകളില്‍ ഒഴികെ വിട്ടുനില്‍ക്കാനാണ് തീരുമാനം. ഒപി, കോവിഡ് വാക്സിനേഷന്, പരിശോധന അടക്കമുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കൈനകരി കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ശരത് ചന്ദ്രബോസിനാണ് കഴിഞ്ഞ 24ന് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് സിപിഎം നേതാക്കള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കേസിലെ ഒന്നാം പ്രതി സിപിഎം നേതാവും കൈനകരി പഞ്ചായത്ത് പ്രസിഡണ്ടുമായ എം.സി. പ്രസാദ്, രണ്ടാം പ്രതിയും ലോക്കല്‍ സെക്രട്ടറിയുമായ രഘുവരന് എന്നിവര്‍ ഒളിവില്‍ ആണ്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലേക്ക് കടക്കുന്നത്.
https://www.facebook.com/Malayalivartha
























