മധ്യവയസ്ക ഒറ്റയ്ക്ക് താമസിച്ചിരുന്ന വീടിന്‍റെ ഒരു ഭാഗത്ത് യുവതിയും ഭര്‍ത്താവും വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയത് കഴിഞ്ഞ ഏപ്രിലിൽ! തുടർന്ന് വീട്ടുടമയുടെ വിശ്വാസം നേടിയെടുത്തു, വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി വീട്ടില്‍ നിന്നും മൂന്നര ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങൾ തന്ത്രപരമായി മോഷിടിച്ചു: ഇരുപത്തിയാറുകാരിയായ യുവതിയെ പോലീസ് പിടികൂടി

തായിക്കാട്ടുകര ജൂബിലി റോഡില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മധ്യവയസ്കയുടെ വീട്ടില്‍ നിന്നും മൂന്നര ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പഴന്തോട്ടം കൈപ്ലങ്ങാട്ട് വീട്ടില്‍ ലിബിന ബേബി (26)യെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. മധ്യവയസ്കയുടെ വീടിന്‍റെ ഒരു ഭാഗത്ത് യുവതിയും ഭര്‍ത്താവും വാടകക്ക് താമസിക്കുകയായിരുന്നു. മെഡിക്കല്‍ ഗോഡൗണിലാണ് രണ്ടു പേര്‍ക്കും ജോലിയെന്നാണ് പറഞ്ഞിരുന്നത്. വീട്ടുടമയുടെ വിശ്വാസം നേടിയെടുത്ത ശേഷം വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രത്യേക വലിപ്പില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളുമായി ലിബിന കടന്നുകളയുകയായിരുന്നു.
ആലുവയിലെ ജ്വല്ലറിയില്‍ വിറ്റ സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. എസ്.എച്ച്.ഒ സി.എല്‍. സുധീര്‍, എസ്.ഐ ആര്‍. വിനോദ്, എ.എസ്.ഐ എ.എം. ഷാഹി, സി.പി.ഒ മാരായ എ.എസ്. സൗമ്യ മോള്‍, കെ.കെ. ഹബീബ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
https://www.facebook.com/Malayalivartha
























