കേരളത്തിലേക്ക് കടത്താന്‍ കൊണ്ടു വന്ന 12 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളുള്‍പ്പടെ നാലു പേര്‍ പിടിയില്‍

കേരളത്തിലേക്ക് കടത്താന്‍ കൊണ്ടു വന്ന 12 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍. രണ്ട് കിലോ വീതമുള്ള പാക്കറ്റുകളിലാക്കിയ 12 കിലോ കഞ്ചാവാണ് തമിഴ്‌നാട് പൊലീസ് പിടികൂടിയത്. തേനി ജില്ലയിലെ ഗൂഢല്ലൂര്‍ സ്വദേശികളായ ഉലകത്തേവര്‍ കോവില്‍ തെരുവില്‍ സുഖപ്രിയ (35), ഈശ്വരി (44) കുബേന്ദ്രന്‍ (48) ശിവകാമന്‍ (35) എന്നിവരെയാണ് ലോവര്‍ ക്യാമ്ബ് സി.ഐ സുബ്ബലക്ഷ്മി, എസ്.ഐ. സുധാകരന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കേരളത്തിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങളില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നതിനായി രണ്ടു കിലോ വീതമുള്ള പാക്കറ്റുകളിലാക്കി ഓട്ടോയില്‍ ടൗണിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കഞ്ചാവുമായി പ്രതികള്‍ പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോയും പൊലീസ് പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha
























