കഥകളിയിലെ പ്രസിദ്ധ താടിവേഷക്കാരനും മിനുക്കുവേഷങ്ങളില്‍ വേറിട്ട നാട്യാചാര്യനുമായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു

കഥകളിയിലെ പ്രസിദ്ധ താടിവേഷക്കാരനും മിനുക്കുവേഷങ്ങളില്‍ വേറിട്ട നാട്യാചാര്യനുമായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി (82) തിങ്കളാഴ്ച രാത്രി അന്തരിച്ചു.
പൂജപ്പുര ചാടിയറ നെല്ലിയോട് മനയിലായിരുന്നു താമസം. ഒരുമാസമായി അര്‍ബുദബാധിതനായിരുന്നു. കഥകളിയില്‍ കരിവേഷങ്ങളുടെ അവതരണത്തില്‍ പ്രസിദ്ധനായിരുന്നു.
കലി, ദുശ്ശാസനന്‍, ബാലി, നരസിംഹം, കാട്ടാളന്‍, നക്രതുണ്ഡി, ഹനുമാന്‍ എന്നീ വേഷങ്ങളുടെ അവതരണത്തിലും മിനുക്കില്‍ നാരദന്‍, കുചേലന്‍, സന്താനഗോപാലത്തിലെ ബ്രാഹ്മണന്‍ എന്നിവയിലും അദ്ദേഹത്തിന്റെ അഭിനയമികവ് സവിശേഷമായിരുന്നു.
എറണാകുളം ചേരാനല്ലൂര്‍ നെല്ലിയോട് മനയില്‍ വിഷ്ണുനമ്പൂതിരി, പാര്‍വതി അന്തര്‍ജനം എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ശ്രീദേവി അന്തര്‍ജനം. മക്കള്‍: കഥകളി കലാകാരന്മാരായ മായ (അധ്യാപിക ഇരിങ്ങാലക്കുട), വിഷ്ണു. മരുമക്കള്‍: ദിവാകരന്‍ (മുണ്ടൂര്‍ പേരാമംഗലം, അധ്യാപകന്‍), ശ്രീദേവി. മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ നിലമ്പൂര്‍ വണ്ടൂരിലെ നെല്ലിയോട് മനയിലെത്തിക്കും. വൈകീട്ട് നാലിന് ശവസംസ്‌കാരം.
"
https://www.facebook.com/Malayalivartha
























