എറണാകുളത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുത്ത് മാനസയ്‌ക്കൊപ്പം രഖിൽ! മാനസപോലും അറിയാതെ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഹോട്ടൽ റിവ്യൂപോസ്റ്റിൽ...ബന്ധം വഷളാക്കിയത് ഈ ചിത്രമോ? ചതി പുറത്തായത് മൂന്ന് ആഴ്ചകൾക്ക് മുമ്പ്:- നിർണായക വിവരങ്ങൾ പുറത്ത്

ഡെന്റൽ വിദ്യാർത്ഥിനി മാനസ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്താൻ ആഴ്ചകളായുള്ള ആസൂത്രണമാണ് പുറത്ത് വന്നതെങ്കിൽ ഇപ്പോൾ പുറത്ത് വരുന്നത് മാനസയും രഖിലും തമ്മിലുള്ള ബന്ധത്തിന്റെ നിർണായ വിവരങ്ങളാണ്. രഖിൽ രഖുത്തമൻ എന്ന മുഴുവൻ പേരിൽ മാനസയോടൊപ്പം ഹോട്ടൽ മുറിയിലുള്ള ചിത്രവും, ഹോട്ടലിനെ സംബന്ധിച്ച വിവരങ്ങളും എഴുതിയ റിവ്യൂ പോസ്റ്റുമാണ് പുറത്തായത്.
എറണാകുളത്തെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലാണ് ഇരുവരും റൂം എടുത്തതായി റിവ്യൂവിൽ മനസിലാക്കാൻ കഴിയുന്നത്. ഒപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത് മാനസയുമായുള്ള ചിത്രവും. എന്നാൽ ഈ വിവരം പുറത്തായതോടെ കൂടെയുണ്ടായിരുന്ന പെൺകുട്ടി മാനസ തന്നെയാണോ എന്ന് പോലീസ് ഉറപ്പിച്ച് പറയുന്നില്ല. മാനസയെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തപ്പോൾ റിവ്യൂവിൽ മാനസയുടെ ചിത്രം ആഡ് ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. അങ്ങനെയാണെങ്കിൽ രഖിലിനൊപ്പമുള്ള ആ പെൺകുട്ടി ആരാണെന്ന് കൂടി പോലീസിന് തെളിയിക്കേണ്ടിവരും.
രഖിലിന്റെ ശല്യം സഹിക്കാനാകാതെ മൂന്നാഴ്ചകൾക്ക് മുമ്പായിരുന്നു പോലീസിൽ മാനസയുടെ മാതാപിതാക്കൾ കംപ്ലയിന്റ് നൽകിയതും താക്കീത് നൽകി വിട്ടയച്ചതും. അത് കഴിഞ്ഞ് എന്തായാലും ഇരുവരും ഒരുമിച്ച് ഹോട്ടലിൽ എത്താൻ സാധ്യത ഇല്ല. ഇത് സംബന്ധിച്ച തെളിവുകൾ രഖിൽ തന്നെ പോസ്റ്റ് ചെയ്ത ഹോട്ടലിന്റെ റിവ്യൂവിലൂടെ മനസിലാക്കാൻ സാധിക്കുന്നതാണ്.
ഈ റിവ്യൂവിൽ പോസ്റ്റ് ചെയ്ത ചിത്രം രഖിലും മാനസയും തമ്മിൽ വളരെയധികം അടുപ്പമുണ്ടെന്ന് തെളിയിക്കുന്ന ചിത്രമായിരുന്നു. അതുകൊണ്ട് മൂന്നാഴ്ചയ്ക്ക് മുമ്പാണ് മുറിയെടുത്തതെന്ന് പറയാനാകില്ല. പക്ഷെ നേരത്തെ ഇരുവരും ചേർന്ന് മുറിയെടുക്കുകയും കൊലപ്പെടുത്തുന്നതിന് മൂന്നാഴ്ച മുമ്പ് മാത്രം അത് പോസ്റ്റ് ചെയ്തതും ആകാം.
ഫോട്ടോയിലുള്ളത് മാനസ തന്നെയാണെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങൾ നൽകാൻ ഹോട്ടൽ അധികൃതർ തയ്യറായിട്ടില്ല.
മൂന്നാഴ്ച മുമ്പാണ് എറണാകുളത്തെ പ്രമുഖ ഹോട്ടലിൽ രഖിൽ മുറി എടുത്തതെന്നും കൂടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നുവെന്നും സംശയഭേദമന്യേ തെളിഞ്ഞിട്ടുണ്ട്. ഇത് ഹോട്ടൽ അധികൃതരും ശരിവയ്ക്കുന്നു. രഖിൽ ഹോട്ടലിൽ ഇടയ്ക്ക് എത്താറുണ്ട്. കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നുവെന്ന കാര്യം വ്യക്തമാണെങ്കിലും, അത് മാനസ തന്നെയാണോ എന്ന് പോലീസിനോട് മാത്രമേ ഹോട്ടൽ അധികൃതർ വെളിപ്പെടുത്തുകയുള്ളു.
തങ്ങൾതമ്മിൽ വളരെ അടുപ്പത്തിലായിരുന്നെന്ന് സമൂഹത്തെ അറിയിക്കാൻ രഖിൽ മനഃപൂർവം ചിത്രം ഹോട്ടൽ റിവ്യൂ പോസ്റ്റിൽ ചേർത്തതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ അന്ന് രഖിലിനൊപ്പം ഉണ്ടായിരുന്ന പെൺകുട്ടി ആരാണ്? മാനസയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാൻ രഖിലിനെ പ്രേരിപ്പിച്ചത് എന്താണ്? എന്നൊക്കെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ അന്വേഷണം തന്നെ വേണം.
ഇരുവരും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നുവെന്ന് തന്നെയാണ് ഈ ചിത്രത്തിലൂടെ മനസിലാകുന്നത്. ഇരുവരുടെയും ബന്ധത്തെ വിലക്കി പോലീസിൽ മാനസയുടെ വീട്ടുകാർ പരാതി നൽകിയിരുന്നുവെന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. രഖിൽ മാനസയെ ശല്യം ചെയ്യുന്നുവെന്നാണ് വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നത്. പക്ഷെ ഈ ഒരുമിച്ചുള്ള ഇരുവരുടെയും ചിത്രം അത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു.
പരാതി നൽകി മൂന്നാഴ്ചകൾക്ക് ശേഷമാണ് നെല്ലിക്കുഴിയിലെത്തി നിശ്ചയിച്ചുറപ്പിച്ച പോലെ രഖിൽ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലെ ബന്ധം വഷളാക്കിയത് ഈ റിവ്യൂ പോസ്റ്റ് ആണോ എന്നത് സംശയത്തിനിടവയ്ക്കുന്നു. അതോ ഈ ചിത്രം മാനസപോലും അറിയാതെ രഖിൽ പോസ്റ്റ് ചെയ്തതാണോ എന്നും സംശയിക്കുന്നു.
എന്ത് തന്നെയായിരുന്നാലും ഇത് സംബന്ധിച്ച് പല കാര്യങ്ങളിലും വ്യക്തത വരാൻ ഉണ്ട്. ഒപ്പം ലക്ഷങ്ങൾ മുടക്കി ഈ തോക്ക് എപ്പോൾ, എങ്ങനെ കിട്ടി? ആര് നൽകി? ഉപയോഗിക്കാൻ പരിശീലനം എങ്ങനെ ലഭിച്ചു എന്നൊക്കെയുള്ള ചോദ്യത്തിന് ഉത്തരം കിട്ടേണ്ടിയിരിക്കുന്നു. ഈ ചിത്രങ്ങൾ ഉപയോഗിച്ച് മാനസയെ ബ്ളാക്ക്മായിൽ ചെയ്ത് വീണ്ടും ബന്ധം തുടരാൻ രഖിൽ ശ്രമിച്ചോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha