വഞ്ചിയൂര്‍ കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു കൊണ്ടിരിക്കെ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

വഞ്ചിയൂര്‍ കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു കൊണ്ടിരിക്കെ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വഞ്ചിയൂര്‍ കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ എ.കെ. അനൂപാണ് (44) കുഴഞ്ഞു വീണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വഞ്ചിയൂര്‍ മള്ളൂര്‍ റോഡിലെ വിക്ടറി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സ്വന്തം ഓഫീസിലാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കുഴഞ്ഞുവീണത്.
രാവിലെ കോടതിയില്‍ നിന്ന് മടങ്ങിയ ശേഷം ഓഫീസില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണം ആരതിയില്‍ പരേതനായ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥന്‍ അപ്പുക്കുട്ടന്‍ നായരുടെയും കൊയ്ത്തൂര്‍ക്കോണം ഈശ്വര വിലാസം യു.പി സ്‌കൂള്‍ മാനേജരുടെ സഹോദരി കൃഷ്ണകുമാരിയുടെയും മകനാണ്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷക അഡ്വ. സിന്ധുവാണ് ഭാര്യ.
മക്കള്‍: ആരണി എ. നായര്‍ (ഏഴാം ക്‌ളാസ്) , ആദിത്ത് എ. നായര്‍ (മൂന്ന് വയസ്). മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് ബാര്‍ അസോസിയേഷന്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം ഉച്ചയോടെ കൊയ്ത്തൂര്‍ക്കോണത്തെ കുടുംബ വീട്ടില്‍ സംസ്‌കരിക്കും.
"
https://www.facebook.com/Malayalivartha
























