Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സര്‍ക്കാര്‍ നയങ്ങള്‍ മന്ത്രിമാര്‍ വാര്‍ത്താ സമ്മേളനം നടത്തി ജനങ്ങളെ അറിയിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചിക്കണമെന്ന് സി പി എം മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയേക്കും

03 AUGUST 2021 09:44 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ നയങ്ങള്‍ മന്ത്രിമാര്‍ വാര്‍ത്താ സമ്മേളനം നടത്തി ജനങ്ങളെ അറിയിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചിക്കണമെന്ന് സി പി എം മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയേക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പത്രസമ്മേളനത്തിലെ പിഴവ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പാര്‍ട്ടി ഇടപെട്ടത്.

മന്ത്രിമാര്‍ പത്രസമ്മേളനം നടത്തുന്ന രീതിയോട് മുഖ്യമന്ത്രിക്ക് താത്പര്യമില്ല. എല്ലാം മുഖ്യമന്ത്രിയിലൂടെ നീങ്ങിയാല്‍ മതിയെന്നാണ് പിണറായി ആഗ്രഹിക്കുന്നത്. മന്ത്രിമാര്‍ സര്‍ക്കാര്‍ നയം പ്രഖ്യാപിക്കുന്ന പതിവ് പിണറായി മന്ത്രിസഭയില്‍ പതിവില്ല. മന്ത്രിമാര്‍ക്ക് എടുത്തു പറയത്തക്ക പ്രാധാന്യം മുഖ്യമന്ത്രി നല്‍കാറുമില്ല. മുഖ്യമന്ത്രിയുടെ അനിഷ്ടം മനസിലാക്കി പല മന്ത്രിമാരും ഇപ്പോള്‍ പത്ര സമ്മേളനങ്ങള്‍ നടത്താറില്ല.

 



മന്ത്രി വീണാ ജോര്‍ജാണ് ഒടുവില്‍ അബദ്ധത്തില്‍ പെട്ടത്. കോവിഡുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ.കെ. ഷൈലജക്ക് നല്‍കിയ പരോക്ഷ മറുപടിയാണ് വീണാ ജോര്‍ജിനെ ബുദ്ധിമുട്ടിലാക്കിയത്. സംഗതി വിവാദമായതോടെ മന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി തോന്നി. അദ്ദേഹത്തിന്റെ ഓഫീസ് അക്കാര്യം മന്ത്രിയെ അറിയിച്ചതായാണ് വിവരം.

'ഓണം എത്താറായി, ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രമിക്കണം, ആഘോഷങ്ങളില്‍നിന്ന് അകന്നു നില്‍ക്കണം. ചടങ്ങുകള്‍ ഒഴിവാക്കണം, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ഓണമായാലും ബക്രീദായാലും ആള്‍ക്കൂട്ടം രോഗവ്യാപനം വര്‍ധിപ്പിക്കും എന്നാണ് മന്ത്രി പത്തനംതിട്ടയില്‍ വിശദീകരിച്ചത്. ഇതില്‍ പ്രത്യക്ഷത്തില്‍ യാതൊരു തെറ്റുമില്ല. മുന്‍മന്ത്രി കെ.കെ. ഷൈലജ പലവട്ടം ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.



എന്നാല്‍ മന്ത്രിക്ക് സംഭവിച്ച അബദ്ധം ഇതൊന്നുമായിരുന്നില്ല. മന്ത്രിയുടെ മതവുമായി ചിലര്‍ ഇതിനെ കൂട്ടിവായിച്ചു. സര്‍ക്കാരാകട്ടെ ലോക് ഡൗണില്‍ ഇളവ് നല്‍കി എല്ലാം തുറന്നു കൊടുക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയാണ്. അതിനിടയിലാണ് മന്ത്രി ഇപ്രകാരം പ്രതികരിച്ചത്. ഒരു പക്ഷേ സര്‍ക്കാരിന്റെ പ്ലാന്‍ മന്ത്രിക്ക് അറിയില്ലായിരിക്കാം. പൂര്‍ണമായ ശ്രദ്ധയില്ലെങ്കില്‍ കോവിഡ് കത്തി പടരും. അതാണ് മന്ത്രി ഉദ്ദേശിച്ചത്. എന്നാല്‍ ദുഷ്ടലാക്കുള്ളവര്‍ ഇതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചു.

മന്ത്രിയുടെ പ്രസ്താവന പിടിഐയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യസംഘത്തിന്റെ പരിശോധനയ്ക്കിടയില്‍ മന്ത്രി നല്‍കിയ മുന്നറിയിപ്പ് വലിയ വാര്‍ത്തയായി തീര്‍ന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് ആലോചിക്കുന്നതിനിടയിലാണ് മന്ത്രിയുടെ വിശദീകരണം വന്നത്. കേന്ദ്രമാകട്ടെ ഓണത്തില്‍ പോലും ഇളവ് നല്‍കരുതെന്ന അഭിപ്രായക്കാരാണ്. രാജ്യത്ത് കോവിഡ് ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന്റെ സ്ഥിതി അതീവ ഗൗരവമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം.

 



മന്ത്രിയുടെ പ്രസ്താവന അനാവശ്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിമര്‍ശനം വന്നത്. ഇത് മുഖ്യമന്ത്രിയില്‍ നിന്നു തന്നെ ഉണ്ടായതെന്നാണ് കരുതുന്നത്. തുടര്‍ന്നായിരുന്നു പിടിഐയ്‌ക്കെതിരേ മന്ത്രി രംഗത്തെത്തിയത്. പിടിഐക്ക് പിഴവുപറ്റിയെന്നും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
താന്‍ പത്തനംതിട്ടയില്‍ പറഞ്ഞത് ഇതാണ് എന്ന് വീഡിയോ ലിങ്ക് ട്വിറ്റില്‍ ചേര്‍ക്കുകയും ചെയ്തു. അത് 'മനോരമ' ടിവി ചാനലില്‍ വന്ന വാര്‍ത്തയായിരുന്നു. ഇത് പുതിയ വിവാദമായി. ഒരു സ്വകാര്യ ചാനലിന് മന്ത്രി ആധികാരികതയും ഔദ്യോഗികതയും നല്കിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിമര്‍ശനമെന്ന് അറിയുന്നു. ഈ സാഹചര്യത്തിലാണ് സി പി എം ഇടപെടുന്നത്. വീണാ ജോര്‍ജിനെ മാത്രം ബലിയാടാക്കാതെ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കാനാണ് പാര്‍ട്ടിയുടെ ശ്രമം.


ഓണം, ബക്രീദ് പരാമര്‍ശങ്ങളും പരിപാടികളിലും ബന്ധുവീടുകളിലും പോകരുതെന്നുമുള്ള നിര്‍ദേശങ്ങളും സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് വിരുദ്ധമായി എന്നാണ് വിലയിരുത്തല്‍. മുമ്പ് ആരോഗ്യമന്ത്രിയായിരുന്ന ഷൈലജയെ ഇത്തരത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും തിരുത്തിയിട്ടുണ്ട്. ഇതേ വിധിയാണ് വീണാ ജോര്‍ജിനും സംഭവിച്ചിരിക്കുന്നത്. എന്നാല്‍ വീണാ ജോര്‍ജ് ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സദാ ജാഗ്രതയിലായിരുന്നു. എന്നാല്‍ ചാനലുകാരുടെ ഇളക്കലില്‍ മന്ത്രി വീണെന്നാണ് കേരളം കരുതുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends