കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച14 വയസുകാരി ഗർഭിണി; രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നാലര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു:- വീട്ടിൽ നിന്ന് കാശ് എടുത്തുതരാമെന്ന് പറഞ്ഞ് കരകൗശലവസ്തു വാങ്ങിയ മധ്യവയസ്ക്കൻ കാറിൽ വിളിച്ചു കയറ്റി:- ഹോട്ടലില്‍നിന്ന് വാങ്ങിക്കൊടുത്ത ഭക്ഷണം കഴിച്ച പെൺകുട്ടി മയങ്ങി എഴുന്നേറ്റപ്പോൾ മണര്‍കാട് കവലയിൽ... മധ്യവയസ്ക്കനായി തിരച്ചിൽ

പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിന്നാലുവയസ്സുകാരിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നാലര മാസം പ്രായമുള്ള കുഞ്ഞ് അപകടാവസ്ഥയിലായിരുന്നു. പെണ്‍കുട്ടിക്ക് കഠിനമായ വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് ഞായറാഴ്ച അമ്മയുമായി പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.
ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗര്‍ഭസ്ഥ ശിശു മരിക്കുകയായിരുന്നു. ഒരു മധ്യവയസ്‌കന്‍ തന്നെ കാറില്‍ കയറ്റിക്കൊണ്ടു പോയിരുന്നതായാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ലോക്ഡൗണിനെത്തുടര്‍ന്ന് അമ്മയുടെ ജോലി നഷ്ടപ്പെട്ടതോടെ കുട്ടികള്‍ കരകൗശലവസ്തുക്കള്‍ നിര്‍മ്മിച്ച് കടകളിലും വീടുകളിലും കയറി വിറ്റിരുന്നു. സംഭവ ദിവസം ചുവന്ന കാറിലെത്തിയ മദ്ധ്യവയസ്‌കന്‍ വാഹനം നിര്‍ത്തി കരകൗശലവസ്തു വാങ്ങി. പണം വീട്ടില്‍നിന്നെടുത്തുനല്‍കാമെന്നുപറഞ്ഞ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ ഭാഗത്തേക്ക് കാറോടിച്ചുപോയ മദ്ധ്യവയസ്‌കന്‍ വഴിയോരത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങി നല്‍കി. പിന്നീട് കുട്ടിയെ കാറിലിരുത്തിയശേഷം ചോക്ലേറ്റും ജ്യൂസും വാങ്ങി. ഇത് നിര്‍ബന്ധിച്ച് കുടിപ്പിച്ചശേഷം കാര്‍ വിട്ടുപോയി. താന്‍ കാറില്‍ക്കിടന്ന് ഉറങ്ങിപ്പോയെന്നും വൈകീട്ട് അഞ്ചുമണിയോടെ ഉണര്‍ന്നപ്പോള്‍ കാര്‍ മണര്‍കാട് കവലയിലായിരുന്നെന്നും കുട്ടി പറയുന്നു.
തുടര്‍ന്ന് പണവും വാങ്ങി ബസില്‍ കയറിപ്പോയി. പിറ്റേന്ന് അടിവയറ്റില്‍ വേദന അനുഭപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. ഞായറാഴ്ച ശക്തമായ വയറുവേദനയും രക്തസ്രാവവുമുണ്ടായതോടെ ആശുപത്രിയിലെത്തുകയായിരുന്നെന്നാണ് കുട്ടി മൊഴി നല്‍കിയതെന്നും പൊലീസ് പറയുന്നു. പോക്സോ നിയമ പ്രകാരം പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























