കുമ്പളയില്‍ സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

കുമ്പളയില്‍ സീതാംഗോളി മായിപ്പാടിയിലുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ കുമ്പള സ്വദേശി മരിച്ചു. കുമ്പള ടൗണില്‍ ബദിയടുക്ക റോഡില്‍ ഒബര്‍ള കോംപ്ലക്‌സില്‍ ഇന്‍വെര്‍ട്ടര്‍ കട നടത്തുന്ന കഞ്ചിക്കട്ടയിലെ അനില്‍ കുമാര്‍ (55) ആണ് മരിച്ചത്. തങ്കപ്പന്‍ശാന്ത ദമ്പതികളുടെ മകനാണ്.
സീതാംഗോളിവിദ്യാനഗര്‍ റോഡില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ മായിപ്പാടിയില്‍ എതിരെ വന്ന സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ഷീല. മക്കള്‍: അഖില്‍, പ്രേക്ഷ. സഹോദരങ്ങള്‍: സുനില്‍ കുമാര്‍, ശോഭ, പ്രേമ, പുഷ്പ.
https://www.facebook.com/Malayalivartha
























