'എന്റെ ബന്ധുവിന് യോഗ്യത കൂടിപ്പോയോ സെര്‍? ഈന്തപ്പഴ_ഇക്കാക്ക'; ബന്ധുനിയമന കേസിലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിലേക്ക് നീങ്ങുന്ന മുന്‍ മന്ത്രി കെ ടി ജലീലിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍

ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ ടി ജലീലിൽ ഹര്‍ജി നൽകിയിരുന്നു. ഇത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ബന്ധുനിയമന കേസിലെ ഹൈക്കോടതി വിധിക്കെതിരെയായിരുന്നു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത് .
എന്നാൽ ആ നീക്കത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത് വന്നിരിക്കുകയാണ്. 'എന്റെ ബന്ധുവിന് യോഗ്യത കൂടിപ്പോയോ സെര്‍? #ഈന്തപ്പഴ_ഇക്കാക്ക', എന്നാണു അദ്ദേഹം തന്റെ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയും ലോകായുക്ത റിപ്പോര്‍ട്ടും സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജലീല്‍ സുപ്രീംകോടതിയിലേക്ക് പോയത് . ലോകായുക്ത തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു എന്ന് ജലീലിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. തനിക്ക് ലോകായുക്ത സ്വാഭാവിക നീതി നിഷേധിച്ചു.
ലോകായുക്ത ചട്ടം ഒന്‍പത് പ്രകാരം തന്റെ ഭാഗം കേള്‍ക്കേണ്ടതാണ്. എന്നാല്‍ ചട്ടപ്രകാരം തന്റെ വാദം കേള്‍ക്കുകയോ പ്രാഥമിക അന്വേഷണം നടത്തുകയോ ഉണ്ടായില്ല എന്നും ജലീല്‍ ഹര്‍ജിയില്‍ പറയുന്നു.
ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ബന്ധുനിയമന വിവാദം ഉയര്‍ന്നത്. ബന്ധുനിയമനം നടന്നതാണെന്ന ലോകായുക്തയുടെ കണ്ടെത്തല്‍ ഹൈക്കോടതി ശരി വയ്ക്കുന്ന സാഹചര്യത്തെ വരെ ഉണ്ടായി.
https://www.facebook.com/Malayalivartha
























