കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് പറഞ്ഞ് മൂന്നേകാല്‍ കോടി രൂപ തട്ടി; പാലാ എം എല്‍ എ മാണി സി കാപ്പനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി; ഹര്‍ജി ഫയല്‍ ചെയ്തത് മുംബൈ മലയാളി

പാലാ എം എല്‍ എയും നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് നേതാവുമായ മാണി സി കാപ്പനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. മുംബൈ മലയാളിയായ ദിനേശ് മേനോനാണ് എം എല്‍ എയ്‌ക്കെതിരെ സാമ്ബത്തിക തട്ടിപ്പ് ആരോപിച്ച് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിക്കാരന്റെ കൈയില്‍ നിന്നും മൂന്നേകാല്‍ കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. നേരത്തെ ദിനേശിന്‍റെ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മാണി സി കാപ്പനെതിരെ കേസെടുത്തിരുന്നു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് പറഞ്ഞ് തന്റെ പക്കല്‍ നിന്നും മൂന്നേകാല്‍ കോടി രൂപ കാപ്പന്‍ തട്ടിയെടുത്തെന്ന് ദിനേഷ് പറയുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കാപ്പനെതിരെ ചുമത്തിയിട്ടുള്ളത്. ആരോപിച്ച കുറ്റങ്ങള്‍ പ്രാഥമികമായി നില നില്‍ക്കുന്നവയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























