അപൂര്‍വ ജനിതക രോഗം ബാധിച്ച മുഹമ്മദിന് കൈത്താങ്ങുമായി കേന്ദ്രസർക്കാർ; 18 കോടി രൂപ വിലവരുന്ന അത്യപൂര്‍വ മരുന്നിന്റെ നികുതി ഒഴിവാക്കി കേന്ദ്രം

അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) രോഗം ബാധിച്ച മാട്ടൂലിലെ മുഹമ്മദ് എന്ന കുട്ടിക്കുള്ള വിദേശ നിര്‍മിത മരുന്നിന്‍റെ ഇറക്കുമതി ചുങ്കം ഒഴിവാക്കികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായി ഇ. ടി.മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു.
ജീവന്‍ തന്നെ അപകടപെട്ടുമാകുമായിരുന്ന ഈ മരുന്നിന്‍റെ അഭാവം പരിഹരിക്കുന്നതിന്‍റെ ഭാഗമായി കുട്ടിയുടെ കുടുംബത്തിന്‍റെയും സഹായ കമ്മിറ്റിയുടെയും അഭ്യര്‍ഥന മാനിച്ചു കൊണ്ട് എം.പി ധനകാര്യ മന്ത്രാലയവുമായി ഇടപെടല്‍ നടത്തിയിരുന്നു. മൂന്നു മാസത്തിനുള്ളില്‍ തന്നെ ഈ ചികിത്സ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവും അതില്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം എടുത്ത ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനെ എം. പി അഭിനന്ദിച്ചു.
18 കോടി രൂപയുടെ അത്യപൂര്‍വ മരുന്നിനായി മലയാളിയുടെ കാരുണ്യം തേടിയ മുഹമ്മദിെന്റ ചികിത്സക്കായി മലാളികള്‍ നല്‍കിയത് 46.78 കോടി രൂപയാണ്. 7,70,000 പേരാണ് ഇത്രയും പണം നല്‍കിയതെന്ന് ചികിത്സാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ബാക്കിവരുന്ന തുക സമാന രോഗത്താല്‍ കഷ്ടത അനുഭവിക്കുന്ന മറ്റുള്ള കുരുന്നുകളുടെ ചികിത്സക്ക് നല്‍കുമെന്നും കമ്മിറ്റി അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha























