കാപ്പ ചുമത്തി ജയിലില്‍ കഴിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വിയ്യൂര്‍ ജയിലില്‍ കാപ്പ ചുമത്തി റിമാന്റില്‍ കഴിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊലക്കേസ് ഉള്‍പ്പെടെ കാസര്‍കോട്ടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മഹേഷാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
സൈനുല്‍ ആബിദ് വധക്കേസടക്കം 20 ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബട്ടംപാറ മഹേഷ് ഗുണ്ടാ ആക്‌ട് ചുമത്തപ്പെട്ട് വിയ്യൂര്‍ ജയിലില്‍ റിമാന്റില്‍ കഴിയവെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























