കണ്ണന്‍ പട്ടാമ്പിക്കെതിരായ പീഡന പരാതിയിയില്‍ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി ഡോക്ടര്‍

കണ്ണന്‍ പട്ടാമ്പിക്കെതിരായ പീഡന പരാതിയിയില്‍ അറസ്റ്റ് വൈകുന്നതിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യുവ ഡോക്ടര്‍. ഡോക്ടറുടെ പരാതിയില്‍ പട്ടാമ്പി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നെങ്കിലും ഇതുവരെ കണ്ണന്‍ പട്ടാമ്പിയെ അറസ്റ്റ് ചെയ്യ്തിരുന്നില്ല. ഇതോടെയാണ് മുഖ്യമന്ത്രിയ്ക്ക് ഡോക്ടര്‍ പരാതി നല്‍കിയിരിക്കുന്നത്.
2019 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആശുത്രിയില്‍ ചികിത്സക്കെത്തിയ ഇയാള്‍ ഡോക്ടറോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും
അത് എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും സ്വഭാവഹത്യ നടത്തുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു.
ഡോക്ടറുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആഴ്ചകളായിട്ടും ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവില്‍ ആണെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇത് വിശ്വസനീയമല്ലെന്നാണ് ഡോക്ടര്‍ പറയുന്നത്.
https://www.facebook.com/Malayalivartha























