ഓണ്‍ലൈന്‍ ക്ലാസിനിടെ ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ.... എന്തുചെയ്യണമെന്നറിയാതെ കുട്ടികളും വീട്ടുകാരും

ഓണ്‍ലൈന്‍ ക്ലാസ്സുകളിലെ ലിങ്ക് ദുരുപയോഗം ചെയ്ത് അശ്ലീല വീഡിയോകള്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നതായി പരാതി. വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന ഓണ്‍ലൈന്‍ ലിങ്ക് ദുരുപയോഗം ചെയ്തു മറ്റുള്ളവര്‍ക്കു ലഭിക്കുന്നതാണ് ഇത്തരം പ്രശ്‌നനങ്ങള്‍ക്ക് കാരണമാകുന്നത്. ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നതിനിടെയാണ് വിഡിയോയും പ്ലേ ആകുന്നത്. സംഭവം കണ്ട ഒരു കുട്ടിയുടെ മാതാവാണ് ആദ്യം അധ്യാപകനെ വിവരം അറിയിച്ചത്. ചിറ്റാരിക്കാല്‍ പൊലീസിന്റെയും നീലേശ്വരം പൊലീസിന്റെയും പരിധിയില്‍ നിലവില്‍ രണ്ടു കേസുകളുണ്ട്.
ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ലിങ്ക് ഷെയര്‍ ചെയ്തു പോകുമ്‌ബോള്‍ ഉണ്ടാകുന്ന ദുരുപയോഗം തടയുന്നതിനായി ബോധവല്‍ക്കരണവുമായി കേരള പൊലീസിന്റെ സൈബര്‍ ടീം രംഗത്തുണ്ട്. ഓരോ ഉപ ജില്ലകളിലെയും പ്രധാന അധ്യാപകര്‍, ഐടി അധ്യാപകര്‍, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ക്കാണു ക്ലാസുകള്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha


























