'കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പാല് വാങ്ങാന്‍ പോകാന്‍ വേണോ.... ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍ ഇത്തരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന നമ്മളാണ്'; സര്‍ക്കാരിനെ പരിഹസിച്ച് നടി രഞ്ജിനി..!! സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്
സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉയരുന്നത്. കടകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കണമെങ്കില്‍ വാക്സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലമോ വേണമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. ഇതിനെതിരെ വലിയ വിമര്‍ശനം ആണ് ഉയരുന്നത്.
ഇപ്പോള്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രഞ്ജിനി. രഞ്ജിനി ചോദിക്കുന്നത് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പാല് വാങ്ങാന്‍ പോകാന്‍ വേണോയെന്നാണ്. ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍ ഇത്തരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന നമ്മളാണെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha