കോവിഡ് പ്രതിസന്ധി.... ഏറ്റുമാനൂരില്‍ ചായക്കട ഉടമ കടയ്ക്കുളളില്‍ തൂങ്ങിമരിച്ച നിലയില്‍....

ചായക്കട ഉടമയെ കടയ്ക്കുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുന്നത്തുറ കറ്റോട് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കറ്റോട് കണിയാംകുന്നേല്‍ കെ.ടി.തോമസിനെ(60)യാണ് ഇന്നലെ വൈകുന്നേരം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കടയുടെ ഷട്ടര്‍ താഴ്ന്നുകിടക്കുന്നത് കണ്ട് സംശയം തോന്നി അകത്തുകയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് കരുതുന്നത്.
തോമസ് നേരത്തെ ബേക്കറിയും നടത്തിയിരുന്നു.അടുത്ത കാലത്ത് ചായക്കട മാത്രമാണുണ്ടായിരുന്നത്. 2019-ല്‍ ഇദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ച് ഒരു സ്ത്രീയ്ക്ക് പരിക്കേറ്റിരുന്നു.
ഇതിന്റെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് മനോവിഷത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് വ്യാപാര പ്രതിസന്ധിയുമുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha



























