കെ.ബി. ഗണേഷ് കുമാർ എം.എൽ.എയെ വെട്ടിലാക്കി സഹോദരിയുടെ നീക്കം; മുൻമന്ത്രിയും കേരളകോൺഗ്രസ് (ബി) മുൻ ചെയർമാനുമായ അന്തരിച്ച ആർ. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപ്പത്രം അസാധുവാക്കണമെന്നാവശ്യപ്പെട്ട് മൂത്ത മകൾ ഉഷാ മോഹൻദാസ് കോടതിയിലേക്ക്

കെ.ബി. ഗണേഷ് കുമാർ എം.എൽ.എയെ വെട്ടിലാക്കി സഹോദരി ഉഷാ മോഹൻദാസിന്റെ നീക്കം. സഹോദരൻ കെ.ബി. ഗണേശ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഇവർ തൊടുത്തു വിട്ടിരിക്കുകയാണ് .
മുൻമന്ത്രിയും കേരളകോൺഗ്രസ് (ബി) മുൻ ചെയർമാനുമായ അന്തരിച്ച ആർ. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപ്പത്രം അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് മൂത്ത മകൾ ഉഷാ മോഹൻദാസ് കൊട്ടാരക്കര സബ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. വിൽപ്പത്രത്തിലെ വസ്തുക്കൾ പോക്കുവരവ് ചെയ്യുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പട്ടിട്ടുണ്ട് .
കേസിന്റെ രേഖകൾ ഹാജരാക്കാൻ ഉഷയ്ക്ക് പത്ത് ദിവസത്തെ സമയം കോടതി അനുവദിക്കുകയും ചെയ്‌തു . പോക്കുവരവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഭൂരേഖ തഹസിൽദാർ ബി. പത്മചന്ദ്രക്കുറുപ്പിന്റെ ഓഫീസിൽ ഹിയറിംഗ് നടന്നിരിന്നു. പോക്കുവരവ് ചെയ്യുന്നതിനെ ഉഷയുടെ അഭിഭാഷകൻ എതിർക്കുന്ന സാഹചര്യം വരെ ഉണ്ടായി .
സ്വത്തുക്കൾ ഭാഗം ചെയ്തതിലും വിൽപ്പത്രം തയ്യാറാക്കിയതിലും കള്ളക്കളി നടന്നെന്ന ആരോപണം ഉഷ ഉയർത്തുന്നുണ്ട് . പിള്ള തന്റെ മൂന്ന് മക്കൾക്കും രണ്ട് ചെറുമക്കൾക്കും തന്റെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റിനുമായി സ്വത്തുക്കൾ വീതം വച്ചാണ് വിൽപ്പത്രം തയ്യാറാക്കിയത്.
2020 ആഗസ്റ്റ് 9ന് പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് വിൽപ്പത്രം രജിസ്റ്റർ ചെയ്തതെന്നും , ഇക്കാര്യത്തിൽ ബാഹ്യ ഇടപെടലുണ്ടായിട്ടില്ലെന്നും പിള്ളയുടെ വിശ്വസ്തനായിരുന്ന കേരള കോൺഗ്രസ്(ബി) മണ്ഡലം പ്രസിഡന്റ് കെ. പ്രഭാകരൻ നായർ പരസ്യ പ്രസ്താവന നടത്തിയിരുന്നു .എന്നാൽ ഉഷ കോടതിയെ സമീപിച്ചതോടെ വിൽപ്പത്ര വിവാദം വീടും തല പൊക്കുകയായിരുന്നു .
നേരത്തെ വില്‍പത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന ആക്ഷേപം ഉന്നയിച്ച് ഗണേഷിന്‍റെ സഹോദരിയായ ഉഷാ മോഹന്‍ദാസ് മുഖ്യമന്ത്രിയെയും കോടിയേരിയെയും കണ്ടിരുന്നു. മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞതാണ് ആദ്യടേമില്‍ കെ.ബി.ഗണേഷ്കുമാറിനെ മന്ത്രിയാക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കാരണമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു .
എന്നാൽ മന്ത്രിസ്ഥാനം രണ്ടാമൂഴത്തിൽ നഷ്ടമായതിന് കാരണം രാഷ്ട്രീയമെന്ന് കെ.ബി.ഗണേഷ്കുമാര്‍ പ്രതികരിച്ചിരുന്നു . സഹോദരി മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിനാലെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ഗണേഷ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























