വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കർശന നിർദ്ദേശവുമായി ജില്ലാ പൊലീസ് മേധാവി; സഞ്ചാരികൾ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം, വിനോദ സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്ന സ്ഥാപന നടത്തിപ്പുകാരും ജീവനക്കാരും വാക്‌സിന്‍ എടുത്തവരായിരിക്കണം

വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിനും സ്വീകരിച്ചിരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അരവിന്ദ് സി കുമാര്‍. വിദേശികള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് വിനോദ സഞ്ചാരികള്‍ കൈവശം കരുതണം. വിനോദ സഞ്ചാരികള്‍ താമസിക്കുന്ന റിസോര്‍ട്ട്, ലോഡ്ജ്, ഹോംസ്‌റ്റേ ഇക്കാര്യം ഉറപ്പു വരുത്തണമെന്ന് നിര്‍ദേശം നല്‍കി.
വിനോദ സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്ന സ്ഥാപന നടത്തിപ്പുകാരും ജീവനക്കാരും വാക്‌സിന്‍ എടുത്തവരായിരിക്കണം. കൂടാതെ സംഘങ്ങളായി എത്തുന്ന സഞ്ചാരികളില്‍ ആരെങ്കിലും വാക്‌സിന്‍ എടുക്കാത്തവരുണ്ടെങ്കില്‍ വാഹന നമ്പർ ഉള്‍പ്പെടെയുള്ള
വിവവരങ്ങള്‍ സ്ഥാപന നടത്തിപ്പുകാര്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ തങ്ങളുടെ പരിധിയിലെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് മനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ജില്ലാ-സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























