കണ്ണൂര്‍ ഏഴോത്ത് ക്ഷേത്രം കുത്തി തുറന്ന് വൻ കവര്‍ച്ച; 14 പവന്റെ തിരുവാഭരണങ്ങള്‍ കവര്‍ന്നു, വെള്ളി ആഭരണങ്ങള്‍ മോഷണം പോയിട്ടില്ല

കണ്ണൂരില്‍ വന്‍ ക്ഷേത്ര കവര്‍ച്ച ഏഴോം കുറുവാട്ടേ കൂറുംബ ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവില്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. ഭഗവതിയുടെ തിടമ്പില്‍ ചാര്‍ത്താനായി ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ ഭണ്ഡാരപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 14 പവന്റെ തിരുവാഭരണങ്ങള്‍ കവര്‍ന്നു. ക്ഷേത്രത്തിനുള്ളിലെ മൂല ഭണ്ഡാരവും മോഷണം പോയിട്ടുണ്ട്.
വെള്ളിയാഴ്‌ച്ച പുലര്‍ച്ചെയാണ് സംഭവം. രാവിലെ ക്ഷേത്രത്തില്‍ പാട്ട് വയ്ക്കാനായി എത്തിയപ്പോഴാണ് മോഷണം നടന്നത് കണ്ടത്. ക്ഷേത്ര ഓഫിസ് മുറിയും കുത്തി തുറന്ന നിലയിലാണ്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പഴയങ്ങാടി ഇന്‍സ്പെക്ടര്‍ എം.ഇ രാജഗോപാലിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
സമീപത്തു നിന്നും കവര്‍ച്ചക്കായി ഉപയോഗിച്ച ഇരുമ്പ് പാരയും ചില രാസ പദാര്‍ത്ഥങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ക്ഷേത്രത്തില്‍ സൂക്ഷിച്ച വെള്ളി ആഭരണങ്ങള്‍ മോഷണം പോയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha























