ബാലരാമപുരത്ത് ബേക്കറി ഉടമ വീടിന്റെ പുറകിലെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയിൽ; കടബാധ്യത മൂലമെന്ന് സൂചന!

സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിക്കിടെ നിരവധി ആത്മഹത്യകളാണ് നടന്നത്.. ഇപ്പോളിതാ, മറ്റൊരു ആത്മഹത്യ കൂടി. ബാലരാമപുരത്ത് യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ബലരാമപുരം സ്വദേശി മുരുകന്‍ (40) ആണ് മരിച്ചത്.
ബാലരാമപുരത്ത് ബേക്കറി നടത്തി വരികയായിരുന്നു. വീടിന്റെ പുറകിലെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. കടബാധ്യത മൂലമാണ് ആത്മഹത്യ എന്നാണ് സൂചന.
ഉച്ചക്കടയില്‍ ബേക്കറി ജീവനക്കാരായിരുന്ന മുരുകന്‍ കഴിഞ്ഞ ജനുവരിയില്‍ ബാലരാമപുരത്ത് ശ്രീനന്ദന എന്ന പേരില്‍ ബേക്കറി ആരംഭിക്കുകയായിരുന്നു. ലോക് ഡൗണ്‍ പ്രതിസന്ധിയും കച്ചവടത്തിലുണ്ടായ കുറവും മുരുകനെ അലട്ടിയിരുന്നു. കൈവായ്പ ഉള്‍പ്പെടെ എടുത്തായിരുന്നു സ്ഥാപനം ആരംഭിച്ചത്.
ബ്രഹ്മനാമകിയാണ് ഭാര്യ. നാലു വയസ്സുള്ള ഒരു മകളുണ്ട്. ബാലരാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha


























