കേരളവും മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക; രണ്ടുഘട്ടമായി സ്‌കൂളുകള്‍ തുറക്കാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം

കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി സി.എം. ബൊമ്മെ. ശനി, ഞായര്‍ ദിവസങ്ങളിലാണ് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിന് പുറമേ മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ രാത്രി ഒമ്ബതുമുതല്‍ രാത്രികാല കര്‍ഫ്യൂവും പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി ഡോ.ദേവി ഷെട്ടി, ഡോ.മഞ്ജുനാഥ്, ഡോ.രവി, ഡോ.സുദര്‍ശന്‍ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. രണ്ടുഘട്ടമായി സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനം. 9-12 ക്ലാസുകള്‍ ഓഗസ്റ്റ് 23ന് തുറക്കും. ഒരാഴ്ച മൂന്നുദിവസം വീതം ഒരു ബാച്ചിന് എന്ന രീതിയില്‍ വിദ്യാര്‍ത്ഥികളെ രണ്ടുബാച്ചായി തിരിച്ചിട്ടായിരിക്കും സ്‌കൂളുകളുടെ പ്രവര്‍ത്തനം. കോവിഡ് മൂന്നാംതരംഗത്തെ മുന്നില്‍ കണ്ട് എത്രയും വേഗം കോവിഡ് ടാക്‌സ് ഫോഴ്‌സിന് രൂപം നല്‍കുമെന്നും കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























