ഓണത്തിനുശേഷം പ്രതീക്ഷിച്ചത്ര കോവിഡ് വ്യാപനമുണ്ടായില്ല ; വാക്സിനെടുത്തുവെന്ന് കരുതി പനിയോ കോവിഡ് ലക്ഷണങ്ങളോ ഉണ്ടെങ്കിൽ അവഗണിക്കരുത്, ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി വീണാജോർജ്

കേരളത്തിൽ ഓണത്തിനുശേഷം പ്രതീക്ഷിച്ചപോലെ കോവിഡ് വ്യാപനം ഉണ്ടായില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എറണാകുളം മെഡിക്കല്‍ കോളജിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വീണജോർജ്. എങ്കിലും ജാഗ്രത കൈവിടരുത്.
കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയു൦ കാര്യത്തില്‍ അതീവശ്രദ്ധ നൽകണം. വാക്സിനെടുത്തുവെന്ന് കരുതി പനിയോ കോവിഡ് ലക്ഷണങ്ങളോ ഉണ്ടെങ്കിൽ അവഗണിക്കരുത്.
ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായ പുഷ്പലത ഏഴരമണിക്കൂറിനുള്ളില്‍ 893 പേര്‍ക്ക് വാക്സിനെടുത്തതിനെ നെഗറ്റിവായി കാണേണ്ടതില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമെന്ന നിലക്കാണ് പോയി കണ്ടതും ഫേസ്ബുക്കില്‍ കുറിപ്പിട്ടതും. മഹാമാരിക്കാലത്ത് ഒരേമനസ്സോടെ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രചോദനമാണതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























