വര്‍ണ്ണ ശബളമായ ഒരു വ്യക്തിത്വത്തിനുടമയാണ് സഖാവ് ശശി! കഴിവും കാര്യപ്രാപ്തിയും തികഞ്ഞ കര്‍മകുശലതയും ഒത്തു ചേര്‍ന്ന മാതൃകാ പൊതുപ്രവര്‍ത്തകന്‍, ഈ അനുപമ നേതൃത്വത്തില്‍ വിനോദം, സഞ്ചാരം, വികസനം എല്ലാം അഭിവൃദ്ധി പ്രാപിക്കും ; ജയശങ്കര്‍

ലൈംഗിക പീഡന ആരോപണത്തില്‍ അകപ്പെട്ട പി.കെ. ശശിയെ കേരള വിനോദ സഞ്ചാര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ച നടപടിക്കെതിരെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍.
വര്‍ണ്ണശബളമായ വ്യക്തിത്വത്തിനുടമയാണ് സഖാവ് ശശി എന്നാണ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് . മാത്രമല്ല അര്‍ഹതയ്‌ക്കുളള അംഗീകാരമാണ് ഈ സ്ഥാനമെന്നും അദ്ദേഹം കുറിച്ചു .
' മുന്‍ എംഎല്‍എ സഖാവ് പികെ ശശിയെ കേരള വിനോദ സഞ്ചാര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചു. വര്‍ണ്ണ ശബളമായ ഒരു വ്യക്തിത്വത്തിനുടമയാണ് സഖാവ് ശശി.
കഴിവും കാര്യപ്രാപ്തിയും തികഞ്ഞ കര്‍മകുശലതയും ഒത്തു ചേര്‍ന്ന മാതൃകാ പൊതുപ്രവര്‍ത്തകന്‍. ഇദ്ദേഹത്തിന്റെ അനുപമ നേതൃത്വത്തില്‍ കേരളത്തില്‍ വിനോദം, സഞ്ചാരം, വികസനം എല്ലാം ഒന്നുപോലെ അഭിവൃദ്ധി പ്രാപിക്കും. വിപ്ലവാഭിവാദനങ്ങള്‍ ' - ഇത്തരത്തിലാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് .
https://www.facebook.com/Malayalivartha



























