Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

തനി നിറം പുറത്ത്... അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍മാറിയതോടെ താലിബാന്‍ അഴിഞ്ഞാടുന്നു; സ്വന്തമായി വ്യോമസേനയുള്ള ഭീകരസംഘടനയായി താലിബാന്‍ മാറി; ലോകത്തെ ഞെട്ടിച്ച് ഭീകരരുടെ കൊലപാതക ഘോഷയാത്ര

01 SEPTEMBER 2021 08:54 AM IST
മലയാളി വാര്‍ത്ത

അമേരിക്കയുടെ അവസാന പട്ടാളക്കാരനും പിന്‍വാങ്ങിയതോടെ താലിബാന്‍ ഭികരര്‍ അഫ്ഗാനിസ്ഥാനില്‍ വിജയം ആഘോഷിക്കുകയാണ്. ലോകം ഭയന്നത് ഒടുവില്‍ സംഭവിച്ചു. അഫ്ഗാനില്‍ അമേരിക്കയുടെ വീഴ്ചകളുടെ ഫലമായി സ്വന്തമായി വ്യോമസേനയുള്ള ഭീകരസംഘടനയായി താലിബാന്‍ മാറിയിരിക്കുകയാണ്.

അമേരിക്ക അഫ്ഗാനില്‍ നിന്നും പിന്മാറി മണിക്കൂറുകള്‍ക്കകം ഒരു യുഎസ് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ ഭീകരര്‍ പറത്തുന്ന വീഡിയോ പുറത്ത് വന്നു. ഹെലികോപ്ടറില്‍ തൂങ്ങിക്കിടക്കുന്ന ശരീരവുമുണ്ടായിരുന്നു. തങ്ങളുടെ ക്രൂരതയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന സന്ദേശമാണ് ഇതിലൂടെ താലിബാന്‍ നല്‍കിയിരിക്കുന്നത്. കാണ്ഡഹാര്‍ പ്രവിശ്യയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. നിരവധി മാദ്ധ്യമപ്രവര്‍ത്തകര്‍ ഈ വീഡിയോ ട്വിറ്ററില്‍ പങ്കിട്ടു.

 



ഹെലികോപ്റ്ററില്‍ ബന്ധിച്ചിരിക്കുന്ന കയറില്‍ ഒരാളുടെ ശരീരം കെട്ടിത്തൂക്കിയതായി കാണാം. എന്നാല്‍ ഇയാള്‍ക്ക് ജീവനുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ താലിബാന്‍ ഭീകരര്‍ തങ്ങള്‍ കൊലപ്പെടുത്തിയ ഒരാളുടെ ശരീരം കെട്ടിയിട്ടതായാണ് അവിടെ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

താലിബാനുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ ഇസ്ലാമിക് എമിറേറ്റിന്റെ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ കാണ്ഡഹാര്‍ നഗരത്തിന് മുകളിലൂടെ പറന്ന് നഗരത്തില്‍ പട്രോളിംഗ് നടത്തുന്നു എന്നാണ് ഈ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്.

 



അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സേന മടങ്ങുമ്പോള്‍ ഇതുപോലെ കുറഞ്ഞത് ഏഴ് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍ ഭീകരരുടെ കൈവശം ലഭിച്ചു എന്നാണ് സൂചന. എല്ലാ പ്രതിരോധ ഉപകരണങ്ങളും അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിച്ചാണ് അമേരിക്ക മടങ്ങിയത്. എന്നാല്‍ ഇവയില്‍ ചിലതെല്ലാം പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. യുഎസ് സൈനികര്‍ അവസാന വിമാനം കയറുന്നതിനുമുമ്പ് ഉപേക്ഷിച്ച 73 വിമാനങ്ങളും മറ്റ് ആയുധ സംവിധാനങ്ങളും, ഹൈടെക് പ്രതിരോധ ഉപകരണങ്ങളും പ്രവര്‍ത്തനരഹിതമാക്കിയിരുന്നു.

അതേസമയം ഇരുപതു വര്‍ഷം നീണ്ട അഫ്ഗാന്‍ യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍ സേന ഇന്നലെ പൂര്‍ണമായി പിന്മാറിയതോടെ താലിബാന്‍ പോരാളികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ വിജയം പ്രഖ്യാപിച്ചു.

 



അമേരിക്കന്‍ സേനയുമായുള്ള അവസാനത്തെ വിമാനം ചൊവ്വാഴ്ച രാത്രി കാബൂള്‍ വിമാനത്താവളം വിട്ടു. യു. എസ് വ്യോമസേനയുടെ 82ാം ഡിവിഷന്റെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ക്രിസ് ഡോണാഹ്യൂ ആണ് അഫ്ഗാന്‍ മണ്ണില്‍ നിന്ന് അവസാനമായി ഗ്ലോബ് മാസ്റ്റര്‍ വിമാനത്തില്‍ കയറിയത്. അഫ്ഗാനിലെ അമേരിക്കന്‍ അംബാസഡര്‍ റോസ് വില്‍സണും ഇതേ വിമാനത്തില്‍ മടങ്ങി.

അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധത്തിനാണ് ഇന്നലെ ഔദ്യോഗികമായി വിരാമമായത്. 2400ലേറെ അമേരിക്കന്‍ സൈനികര്‍ ഈ യുദ്ധത്തില്‍ അഫ്ഗാനിസ്ഥാനില്‍ മരിച്ചു വീണു. അമേരിക്കന്‍ വിമാനം പറന്നുയര്‍ന്നപ്പോള്‍ താലിബാന്‍ പോരാളികള്‍ വെടിമുഴക്കിയാണ് അത് ആഘോഷിച്ചത്. തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിന്റെ പൂര്‍ണ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു. അമേരിക്കന്‍ യൂണിഫോം ധരിച്ച് അമേരിക്കന്‍ ആയുധങ്ങളുമായാണ് താലിബാന്‍ പോരാളികള്‍ വിമാനത്താവളത്തിന്റെ ഓഫീസുകളും ഗ്രൗണ്ടും ഹാങ്ങറുകളും നിയന്ത്രിക്കുന്നത്.

" f


അഫ്ഗാന്‍ സമയം രാത്രി 9ന് അവസാന അമേരിക്കന്‍ സൈനികനും കാബൂള്‍ വിമാനത്താവളം വിടുകയും നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടുകയും ചെയ്തു എന്നാണ് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് ട്വിറ്ററില്‍ കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ആറു മന്ത്രിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കും; അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം; പിണറായി വിജയന് അസഹിഷ്ണുത  (4 minutes ago)

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി...  (24 minutes ago)

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....  (1 hour ago)

പ്രശസ്ത നടൻ പ്രകാശ് രാജിൻറെ മാതാവ് സുവർണലത അന്തരിച്ചു..  (1 hour ago)

സ്വർണവിലയിൽ മാറ്റമില്ല...പവന് 1,09,480 രൂപ  (1 hour ago)

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയതിന് ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും...  (2 hours ago)

രാഹുൽ അന്നേ പറഞ്ഞു ഒരു വരി തെറ്റാതെ ഷാഫിയും പാലക്കാട് വമ്പൻ സർപ്രൈസ് അവസാന നിമിഷ ട്വിസ്റ്റ്,ഞെട്ടൽ  (2 hours ago)

കുഴിമന്തി കഴിച്ച് 5 മിനിറ്റിൽ രക്തം ശർദ്ധിച്ചു ..മരണം..!! പക്ഷേ ശരീരത്തിൽ മുറിവ് 3 ദിവസം ഹോട്ടൽ മുറിയിൽ..?!  (2 hours ago)

വിമാനത്തിന്റെ Emergency Window വഴി യാത്രക്കാർ കണ്ടത് ആ ഭയാനക കാഴ്ച്ച,4200 അടി ഉയരത്തിൽ പൈലറ്റ് ചെയ്തത്...!Runway-ലും തീ...!  (2 hours ago)

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്  (2 hours ago)

ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും... പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്  (3 hours ago)

‌‌‌സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി നാട്ടിൽ നിര്യാതനായി...  (3 hours ago)

കെ.എസ്.ആർ.ടി.സി യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ട്രാവൽ കാർഡ്.... 3,000 രൂപയായിരുന്ന പരിധി 5,000 രൂപയായി ഉയർത്തി  (3 hours ago)

Malayali Vartha Recommends