സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന്..

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന് നടക്കും.
സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍, ഡോക്ടര്‍മാര്‍, പൊതുജനാരോഗ്യ രംഗത്തുള്ളവര്‍, ദുരന്ത നിവാരണ വിദഗ്ദര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.യോഗത്തില്‍ ഉയരുന്ന അഭിപ്രായങ്ങള്‍ അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമാകും സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണ വിധേയമായിട്ടും സംസ്ഥാനത്ത് കുറവുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിദഗ്ധരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം ഓണ്‍ലൈനായാണ് യോഗം നടക്കുക.
സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ വരും ദിവസങ്ങളില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാം എന്നതായിരിക്കും പ്രധാന ചര്‍ച്ച.
വാരാന്ത്യ ലോക്ക്ഡൗണ്‍ പോലുള്ളവയില്‍ മാറ്റം വേണം എന്ന അഭിപ്രായവും ശക്തമാണ് അത്തരം കാര്യങ്ങളും ചര്‍ച്ചക്ക് വന്നേക്കും. നിലവിലെ നിയന്ത്രണ രീതികള്‍ അപര്യാപ്തമാണെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നാല്‍ സര്‍ക്കാര്‍ പുതിയ മാറ്റങ്ങളിലേക്ക് കടന്നേക്കും.
നിലവില്‍ വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എണ്‍പത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍ടിപിസി ആര്‍ പരിശോധന മാത്രം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിക്കുകയുണ്ടായി.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha



























