സംസ്ഥാനത്തു സ്‌കൂള്‍ തുറക്കാമെന്നു വിദഗ്ധ സമിതി... പ്രായോഗികത പഠിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കുമെന്ന് മന്ത്രി... മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കോവിഡ് വിദഗ്ധ സമിതിയായിരിക്കും അന്തിമ തീരുമാനമെടുക്കുക

സംസ്ഥാനത്തു സ്‌കൂള്‍ തുറക്കാമെന്നു വിദഗ്ധ സമിതി അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ അതിന്റെ പ്രായോഗികത പഠിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി.
ഏതൊക്കെ ക്ലാസിലുള്ളവര്‍ സ്‌കൂളിലെത്തണം, എങ്ങനെ സ്‌കൂള്‍ പ്രവര്‍ത്തിക്കണം എന്നതു സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിക്കും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കോവിഡ് വിദഗ്ധ സമിതിയായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നു മന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളോടെ സ്‌കൂള്‍ തുറക്കാമെന്നു മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലായിരുന്നു വിദഗ്ധരുടെ അഭിപ്രായം.
"
https://www.facebook.com/Malayalivartha



























