അടുക്കളയില്‍ അടുപ്പ് കത്തിക്കുന്നതിനിടെ ശരീരത്തിലേക്ക് തീ പടര്‍ന്നു.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയില്‍ കഴിയവേ വീട്ടമ്മ മരണത്തിന് കീഴടങ്ങി

അടുക്കളയില്‍ അടുപ്പ് കത്തിക്കുന്നതിനിടെ ശരീരത്തിലേക്ക് തീ പടര്‍ന്നു.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയില്‍ കഴിയവേ വീട്ടമ്മ മരണത്തിന് കീഴടങ്ങി.
പരുമല താഴത്തറയില്‍ വീട്ടില്‍ ബിന്ദു വിശാഖ് (44) ആണ് മരിച്ചത്. കഴിഞ്ഞ മാസം 19നായിരുന്നു സംഭവം. അടുപ്പ് കത്തിക്കുന്നതിനിടെ ബിന്ദുവിന്റെ ശരീരത്തിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം, മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പുളിക്കീഴ് പൊലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha

























