ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് നഴ്സിന് ദാരുണാന്ത്യം

പെരിന്തല്‍മണ്ണയില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നഴ്‌സിന് ദാരുണാന്ത്യം. വലമ്പൂര്‍ പൂപ്പലം പാറക്കല്‍ വീട്ടില്‍ വിനോദ് രാജിന്റെ ഭാര്യ പി കെ സുജാതയാണ് (49) മരിച്ചത്. 16 വര്‍ഷമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.
പെരിന്തല്‍മണ്ണ ഊട്ടി റോഡില്‍ മാനത്തുമംഗലത്ത് ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്. അമിത വേഗത്തില്‍ വന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് സുജാതയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ സുജാത റോഡിലേയ്ക്ക് തെറിച്ചുവീണു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























