രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ടു ചെയ്യാനെത്തി

ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ടു ചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തിലെത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടു ചെയ്തത്. രണ്ടു ബലാത്സംഗ കേസുകളിലായി 15 ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് രാഹുല്‍ പുറത്തുവരുന്നത്. അവിടെ നിന്ന് നേരെ പാലക്കാട് ങഘഅ ഓഫീസിലേക്കാണ് രാഹുല്‍ പോയത്. സത്യം ജയിക്കുമെന്ന് പറഞ്ഞ രാഹുല്‍ ഇനി ഇവിടെ ഉണ്ടാകുമെന്ന് വ്യക്തമാക്കി.
രണ്ടാമത്തെ ബലാത്സംഗ കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവധിച്ചതിനു പിന്നാലെയാണ് രാഹുല്‍ വോട്ടു ചെയ്യാനെത്തിയത്. രാഹുലിനെതിരെ പൂവന്‍ കോഴിയുടെയും തൊട്ടിലിന്റെയും പോസ്റ്റര്‍ ഉയര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. രാഹുലിനെതിരെ കൂകി വിളിയും ഉണ്ടായി. തനിക്ക് പറയാനുള്ളത് എല്ലാം കോടതിയില്‍ പറയുമെന്നും തല്‍ക്കാലം പ്രതികരിക്കാനില്ലെന്നും രാഹുല്‍ പറഞ്ഞു. ഇനി ഇവിടെയുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























