അധ്യാപികയെ സ്‌കൂളില്‍ കയറി ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

വാക്കുതര്‍ക്കത്തിനിടെ അധ്യാപികയെ സ്‌കൂളില്‍ കയറി ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പൂവത്തുംമൂട് ഗവ.എല്‍.പി സ്‌കൂളിലെ അധ്യാപികയായ തിരുവഞ്ചൂര്‍ മോസ്‌കോ സ്വദേശി ഡോണിയയ്ക്കാണ് പരിക്കേറ്റത്. ഇവരുടെ ഭര്‍ത്താവ് കൊച്ചുമോന്‍ ആണ് ആക്രമിച്ചത്. പിന്നാലെ സംഭവ സ്ഥലത്ത് നിന്നും ഇയാള്‍ ഓടി രക്ഷപെട്ടു. മുറിവേറ്റ ഇവരെ ഉടന്‍ തന്നെ അധ്യാപകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമല്ല. യുവതിയിപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആണ്.
ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഡോണിയയും, കൊച്ചുമോനും തമ്മില്‍ നേരത്തെ തന്നെ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് അതിരൂക്ഷമായതോടെ ഡോണിയ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ മണര്‍കാട് പൊലീസ് കൊച്ചുമോന് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ഇന്ന് രാവിലെ 10 മണിയോടെയാണ് കൊച്ചുമോന്‍ സ്‌കൂളില്‍ എത്തിയ സമയം, ക്ലാസ് എടുക്കുകയായിരുന്ന ഡോണിയയെ ഓഫിസ് മുറിയിലേയ്ക്കു വിളിച്ചു വരുത്തുകയും വാക്കുതര്‍ക്കത്തിനിടെ കൊച്ചുമോന്‍ കയ്യില്‍ കരുതിയ കത്തി എടുത്ത് കഴുത്തിന് പരിക്കേല്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























