ഉമ്മന്‍ ചാണ്ടിയെ കോപ്പിയടിച്ച് പിണറായി... ഹോം നയതന്ത്രം വിജയകരം

ബിജെപിയെയും മുസ്ലീം സംഘടനകളെയും ഒരു പോലെ പ്രീണിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ ഹോം നയ തന്ത്രം ശ്രദ്ധേയമാവുന്നു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ പരിവാര്‍ സംഘടനകളെ പ്രീണിപ്പിച്ചാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
അതിനൊപ്പം പാലാ ബിഷപ്പിനെതിരെ പറത്താണ് മുസ്ലീം സംഘടനകളെ കൈയിലെടുത്തത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെതത്തുമ്പോള്‍ മുഖ്യ മന്ത്രിയുടെ സ്വഭാവം ഇതായിരുന്നില്ല. വെട്ടൊന്ന് തുണ്ടം രണ്ട് എന്ന മട്ടിലാണ് അദ്ദേഹം പെരുമാറിയിരുന്നത്. ഹോം നയതന്ത്രത്തിന്റെ ഭാഗമായി അദ്ദേഹം പാടേ മാറി.
ഇളംപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ പിണറായി വിജയന്‍ തള്ളിയത്ത അതുകൊണ്ടാണ്. .ഉത്തരവാദിത്തപ്പെട്ട സ്ഥനത്ത് ഇരിക്കുന്നവര്‍ ഇത്തരം പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വേര്‍തിരിവ് ഉണ്ടാകാതിരിക്കാനും അനാവശ്യമായ ചേരികള്‍ സൃഷ്ടിക്കാതിരിക്കാനും അങ്ങേയറ്റം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാലാ ബിഷപ്പ് ബഹുമാന്യനായ മതപണ്ഡിതന്‍ കൂടിയാണ്. ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന് നമ്മള്‍ ആദ്യമായി കേള്‍ക്കുകയാണ്. നാര്‍ക്കോട്ടിക്കിന്റെ പ്രശ്‌നം, അത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്നുള്ളതാണ്. അത് സമൂഹത്തെ ആകെ ബാധിക്കുന്നതാണ്.
സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്‌നം എന്ന നിലയില്‍ നാം എല്ലാവരും അതില്‍ ഉത്കണ്ഠാകുലരാണ്. കഴിയാവുന്ന രീതിയില്‍ ഒക്കെ അതിനെ തടയാനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. തടയാനാവശ്യമായ നിയമ നടപടികള്‍ ശക്തിപ്പെടുത്തുകയുമാണ്. അപ്പോള്‍ നാര്‍ക്കോട്ടിക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറം ഉണ്ടെന്ന് കാണരുത്. അതിന്റെ നിറം സാമൂഹ്യ വിരുദ്ധതയുടേതാണ്.
ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. സാധാരണഗതിയില്‍ ആ ഒരു നിലപാടാണ് നാം എടുക്കേണ്ടത്. അദ്ദേഹം ഇക്കാര്യം പറയുമ്പോള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. പറയാനിടയായ സാഹഹര്യവും മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലവ് ജിഹാദിനൊപ്പമാണ് നര്‍ക്കോട്ടിക് ജിഹാദും കേരളത്തിലുണ്ടെന്നായിരുന്നു പാലാ ബിഷപ്പ് പറഞ്ഞത്.
ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന അവസ്ഥയാണ്. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികള്‍ ഐഎസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞു. വലിയ വിമര്‍ശനമാണ് ബിഷിപ്പിന്റെ പ്രസ്താവനക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ളത്.
എന്നാല്‍ മുഖ്യന്റെ മൂക്കി ന് കീഴിലുള്ള കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സംഘപരിവാര്‍ ആശയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് താത്ക്കാലികമായി മരവിപ്പിച്ചു.
സര്‍ക്കാരിനെതിരെ രംഗത്തെത്തിയ കെ പി .സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
പിണറായി വിജയന്റെ അടിമക്കൂട്ടമായി അധഃപതിച്ച ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘപരിവാറിനനുകൂലമായി നിന്നപ്പോള്‍ വിദ്യാര്‍ത്ഥി പക്ഷത്ത് നിന്നു കൊണ്ട് സര്‍വ്വകലാശാലയിലെ കാവിവത്കരണത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയ സമര ഭടന്‍മാര്‍ക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍ അദ്ദേഹം പ്രഖ്യാപിച്ചു. സവര്‍ക്കറെയും ഗോള്‍വള്‍ക്കറെയും പഠിക്കണമെന്ന് പറഞ്ഞ ടഎക യുടെ മുഖത്തേറ്റ അടി കൂടിയാണ് നമ്മുടെ കുട്ടികളുടെ സമര വിജയം.
എന്നാല്‍ ഏതു നിമിഷവും ഈ താല്‍ക്കാലിക മരവിപ്പിക്കല്‍ പിന്‍വലിച്ചേക്കാം. സംഘ പരിവാര്‍ കൈയ്യും കാലും കെട്ടിയിട്ട ഒരു മുഖ്യമന്ത്രിയുടെ പാവക്കൂത്ത് ആണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്.
പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഒളിഞ്ഞും തെളിഞ്ഞുമുള്ള ആര്‍ എസ് എസ് ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് കേരള സമൂഹം പലവട്ടം കണ്ടിട്ടുള്ളതാണ്. ഏറ്റവുമൊടുവില്‍ പരിവാര്‍ വോട്ട് വാങ്ങി തുടര്‍ ഭരണം നേടിയതിനുള്ള പ്രതിഫലമാകാം സംഘപരിവാറിന് ശ്രീ.വിജയന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര വകുപ്പിനെ കാവി പുതപ്പിച്ചതിനു ശേഷം വിദ്യാഭ്യാസ മേഖലയിലും സംഘപരിവാറിന്റെ വിഷം കുത്തിവെയ്ക്കാനുള്ള വിജയന്റെ ശ്രമങ്ങള്‍ അപലപനീയമാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നിഷ്‌കാസനം ചെയ്യാനിറങ്ങിയിരിക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയത്തിന് പിണറായി വിജയന്‍ കുട പിടിക്കരുത്. നമ്മുടെ കുട്ടികള്‍ക്ക് മതവിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും പ്രത്യയശാസ്ത്രം പഠനവിഷയമായി നല്‍കരുത്.ഇനിയും ഞടട ന് കുഴലൂതുന്ന നടപടികളുമായി പിണറായി വിജയന്‍ മുന്നോട്ട് നീങ്ങിയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നതിന്റെ സൂചനയാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരങ്ങള്‍.
ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ആരെയും പിണക്കാതെ മുന്നോട്ടു നീങ്ങുന്ന ഉമ്മന്‍ ചാണ്ടിയുടെ നയമാണ് പിണറായി പിന്തുടരുന്നത്. അതാണ് വര്‍ത്തമാനകാലം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം കരുതുന്നു.
https://www.facebook.com/Malayalivartha


























