വൈപ്പിനില്‍ കടലില്‍ മുങ്ങിത്താഴ്ന്ന കുട്ടികള്‍ക്ക് രക്ഷകരായത് മത്സ്യത്തൊഴിലാളികള്‍

വൈപ്പിനില്‍ കടലില്‍ മുങ്ങിത്താഴ്ന്ന കുട്ടികള്‍ക്ക് രക്ഷകരായത് മത്സ്യത്തൊഴിലാളികള്‍.. പറമ്പാടി രഘു, പുളിയനാര്‍പറമ്പില്‍ സതീഷ് എന്നിവര്‍ വൈകീട്ട് മൂന്നോടെ കടല്‍ത്തീരത്ത് എത്തിയപ്പോഴാണ് കുട്ടികളുടെ കരച്ചില്‍ കേട്ടത്.
ആ സമയം തീരത്തുണ്ടായിരുന്ന വഞ്ചി ഇവര്‍ കടലില്‍ ഇറക്കി ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. കരയില്‍നിന്ന് 50 മീറ്റര്‍ അകലെയായിരുന്നു കുട്ടികള്‍.
കടല്‍ രൂക്ഷമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. അഞ്ചുകുട്ടികളില്‍ രണ്ടുപേര്‍ തീരത്തുതന്നെയായിരുന്നു. മൂന്നുപേരാണ് തിരയില്‍പെട്ട് മുങ്ങിയത്.
അര്‍ജുന്‍ എന്ന കുട്ടിയെയാണ് ആദ്യം രക്ഷപ്പെടുത്തി വഞ്ചിയില്‍ കയറ്റിയത്. പിന്നീട് പുത്തന്‍തറ ദ്രുപന്‍, മധുശേരി ആഷ്ലിന്‍ എന്നിവരെകൂടി രക്ഷപ്പെടുത്തി. അവശനിലയിലായിരുന്ന അര്‍ജുന് കൃത്രിമശ്വാസം നല്‍കി. ഓട്ടത്തറ നന്ദുലാല്‍, കുറ്റത്തിപറമ്പ ് നവനീത് എന്നിവരാണ് അപകടത്തില്‍പെട്ട മറ്റു കുട്ടികള്‍. എല്ലാവരെയും ആശുപത്രിയിലാക്കി.
"
https://www.facebook.com/Malayalivartha























