നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോ ഷെയര്‍ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ 3 പേര്‍ അറസ്റ്റില്‍. ഇരുന്നൂറിലേറെ സൈറ്റുകളിലും പ്ലാറ്റ്‌ഫോമുകളിലും വീഡിയോ പ്രചരിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു.
മാര്‍ട്ടിന്റെ വീഡിയോ ഫേസ്ബുക്ക് പേജുകളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ അപ്പ് ചെയ്തവര്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് തൃൂശൂര്‍ സിറ്റി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍ സ്വദേശികളായ ഇവര്‍ പണം വാങ്ങി ദുരുദ്ദേശപരമായി വീഡിയോ ഷെയര്‍ ചെയ്തതായി പൊലീസ് കണ്ടെത്തി. ബി എന്‍ എസ് എസ് 72, 75 വകുപ്പുകളും ഐ ടി ആക്ട് സെക്ഷന്‍ 67 ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ഇരുന്നൂറിലേറെ സൈറ്റുകളിലും പ്ലാറ്റ്‌ഫോമുകളിലും വീഡിയോ ഷെയര്‍ ചെയ്ത ലിങ്കുകളും സൈറ്റുകളും പൊലീസ് നശിപ്പിച്ചിട്ടുണ്ട്. കേസിലെ വിധിക്ക് ശേഷം വ്യാപകമായി പ്രചരിച്ച വീഡിയോ അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്നതും നിയമവിരുദ്ധവുമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ ദേശ്മുഖ് അറിയിച്ചു. അതിജീവിതയുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം പ്രവൃത്തികള്‍ കടുത്ത ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha























