ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവത്തില്‍ കുട്ടിയുടെ ഇളയച്ഛനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂരിൽ ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇളയച്ഛനെതിരെ പൊലീസ് കേസ് എടുത്തു. തളിപ്പറമ്ബ് സ്വദേശിനിയായ കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് ഇളയച്ഛനെതിരെ പൊലീസ് കേസെടുത്തത്. മഞ്ചേശ്വരത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍വച്ചു ഭര്‍തൃസഹോദരന്‍ ആറു വയസുള്ള മകളെ പലതവണ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ അമ്മ തളിപ്പറമ്ബ് പൊലീസില്‍ പരാതി നല്‍കിയത്. പീഡനം നടന്നത് മഞ്ചേശ്വരത്തായതിനാല്‍ കേസ് മഞ്ചേശ്വരം പൊലീസിന് കൈമാറിയിട്ടുണ്ട്.
രണ്ടു മാസം മുന്‍പാണ് ആദ്യം പീഡനത്തിന് ഇരയാക്കിയതെന്നാണ് കുട്ടി അമ്മയോട് പറഞ്ഞു. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അമ്മ തളിപ്പറമ്ബ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്ക് നീങ്ങാനാണ് മഞ്ചേശ്വരം പൊലീസിന്റെ തീരുമാനം.
https://www.facebook.com/Malayalivartha

























